Kerala

നടിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരന് താത്കാലിക ആശ്വാസം

നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടര്‍ന്ന് വി.എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു

Published by

കൊച്ചി: നടിയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. സെപ്തംബര്‍ 3 വരെയാണ് അറസ്റ്റ് തടഞ്ഞത്.

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ആലുവ സ്വദേശിനി നടിയുടെ പരാതിയില്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്ന ചന്ദ്രശേഖരനെതിരെ കേസ് എടുത്തത്. വി എസ് ചന്ദ്രശേഖരന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.

നടിയുടെ ലൈംഗികാതിക്രമണ പരാതിയെ തുടര്‍ന്ന് വി.എസ് ചന്ദ്രശേഖരന്‍ പാര്‍ട്ടി ചുമതലകള്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്നായിരുന്നു ചന്ദ്രശേഖരന്റെ വിശദീകരണം. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനവും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്.

നടി ഉന്നയിച്ച ആരോപണം കളവാണെന്നായിരുന്നു ചന്ദ്രശേഖരന്റെ പ്രതികരണം. താരത്തിനൊപ്പം ഒരിക്കല്‍ പോലും ഒന്നിച്ച് കാറില്‍ യാത്ര ചെയ്തിട്ടില്ലെന്നും തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക