Kerala

വയനാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ 58 കുടുംബങ്ങളിലെ എല്ലാവരും മരിച്ചു ; മന്ത്രി കെ.രാജന്‍

ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരുടെ പങ്കാളിത്തം നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി

Published by

മേപ്പാടി: വയനാട് ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ 58 കുടുംബങ്ങളിലെ എല്ലാവരും മരിച്ചുവെന്ന് മന്ത്രി കെ.രാജന്‍. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂര്‍ത്തിയായി.

മരണാനന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തു .എന്നാല്‍ ധനസഹായ വിതരണത്തില്‍ വലിയ പാളിച്ചയുണ്ടായെന്ന് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖ് ആരോപിച്ചു.

ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരുടെ പങ്കാളിത്തം നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും സിദ്ധിഖ് കുറ്റപ്പെടുത്തി. ഇന്‍ഷുറന്‍സ് തുകകള്‍ കൃത്യമായി നല്‍കാന്‍ കഴിയുന്നില്ല. 10,000 രൂപ അടിയന്തര ധനസഹായം നല്‍കുന്നതിലും വീഴ്ച വന്നു.

ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം വേണ്ടെന്ന് മന്ത്രിസഭ ഉപസമിതി തീരുമാനിച്ചു.ഉദ്യോഗസ്ഥര്‍ നേരിട്ട് ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ സമയ ബന്ധിതമായി ഇത് ചെയ്യാന്‍ കഴിയുന്നില്ലെന്നത് ഖേദകരമാണെന്ന് സിദ്ധിഖ് പറഞ്ഞു. സന്നദ്ധ സംഘടനകളാണ് വീടുകളിലേക്കുള്ള ഫര്‍ണിച്ചറുകള്‍ നല്‍കുന്നത്. സര്‍ക്കാര്‍ ചെയ്യുന്നത് പ്രവര്‍ത്തനം ഏകോപിപ്പിക്കലാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by