Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിസ പ്രശ്നങ്ങളിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സുവർണാവസരം ! പൊതുമാപ്പ് പദ്ധതി പരമാവധി ഉപയോഗിക്കുക

ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്

വൈശാഖ് നെടുമല by വൈശാഖ് നെടുമല
Aug 29, 2024, 02:38 pm IST
in Gulf, Marukara
FacebookTwitterWhatsAppTelegramLinkedinEmail

ദുബായ് : റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യുഎഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വരും. നേരത്തെ ഓഗസ്റ്റ് 1-ന്ഈ പൊതുമാപ്പ് പദ്ധതി സംബന്ധിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രഖ്യാപനം നടത്തിയിരുന്നു.

പദ്ധതി പ്രകാരം വിസ കാലാവധി സംബന്ധിച്ച ലംഘനങ്ങൾ നടത്തിയിട്ടുള്ള റെസിഡൻസി, വിസിറ്റ് ഉൾപ്പടെ എല്ലാ വിഭാഗം വിസകളിലുള്ളവർക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ പദ്ധതിയുടെ വിശദാംശങ്ങൾ വിവരിച്ച് കൊണ്ട് ഐസിപി അബുദാബിയിൽ വെച്ച് കഴിഞ്ഞ ദിവസം ഒരു പ്രത്യേക പത്രസമ്മേളനം നടത്തിയിരുന്നു.

യുഎഇയിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള പ്രവാസികൾക്ക് ഈ വർഷം സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെയുള്ള രണ്ട് മാസത്തെ കാലയളവിലാണ് ഈ പൊതുമാപ്പ് ഉപയോഗിക്കാൻ അവസരം ലഭിക്കുന്നത്. ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർക്ക് തങ്ങളുടെ വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്നതാണ്.

റെസിഡൻസി കാലാവധി അവസാനിച്ചവർ, അനധികൃത റെസിഡൻസി വിഭാഗത്തിലുള്ളവർ, വിസ റദ്ദായവർ, വിസ കാലാവധി അവസാനിച്ച ശേഷവും യുഎഇയിൽ തുടരുന്നവർ, തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടുള്ളവർ, യുഎഇയിൽ ജനിച്ച വിദേശികൾ (അവരുടെ ജനനത്തീയതി മുതൽ നാല് മാസത്തിനകം ഈ വിവരം അധികൃതരുമായി രജിസ്റ്റർ ചെയ്യാത്തവർ) തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.

എന്നാൽ സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി, വിസ നിയമലംഘനങ്ങൾ വരുത്തുന്നവർ, സെപ്റ്റംബർ 1-ന് ശേഷം തൊഴിലിടങ്ങളിൽ നിന്ന് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്നവർ, യുഎഇയിൽ നിന്നോ, ജിസിസി രാജ്യങ്ങളിൽ നിന്നോ നാട് കടത്തുന്നതിന് വിധിക്കപ്പെട്ടിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതല്ല.

ഈ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി അനധികൃതമായി രാജ്യത്ത് തുടരുന്നതിന് ചുമത്തുന്ന അഡ്മിനിസ്‌ട്രേറ്റീവ് പിഴ, എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് പിഴ, ഐഡന്റിറ്റി കാർഡ് പിഴ, തൊഴിൽ കരാർ ഇല്ലാത്തതിന് ചുമത്തുന്ന പിഴ, തൊഴിൽ കരാർ പുതുക്കാത്തതിന് ചുമത്തുന്ന പിഴ തുടങ്ങിയവ ഒഴിവാക്കി നൽകുന്നതാണ്.

ഇതിന് പുറമെ വിസ, റെസിഡൻസി കാൻസലേഷൻ ഫീസ്, വർക് ഇന്ററപ്ഷൻ റിപ്പോർട്ട് ഫീസ്, ഡിപ്പാർച്ചർ ഫീസ്, റെസിഡൻസി, വിസ ഡീറ്റെയിൽസ് ഫീസ്, ഡിപ്പാർച്ചർ പെർമിറ്റ് ഫീസ് എന്നിവയും ഒഴിവാക്കുന്നതാണ്. ഈ പദ്ധതി ഉപയോഗപ്പെടുത്തി കൊണ്ട് നിയമപരമായി യു എ ഇയിൽ നിന്ന് മടങ്ങുന്നവർക്ക് യു എ ഇയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നതല്ല.

ഈ പദ്ധതി പ്രയോജനപ്പെടുത്തിയശേഷം വിസ പുതുക്കുന്നതിനോ, നിയമപരമായി രാജ്യം വിടുന്നതിനോ 14 ദിവസത്തെ സമയം ലഭിക്കുന്ന വ്യക്തികൾ ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം പഴയ നിയമലംഘനങ്ങൾ, പിഴ എന്നിവ പുനഃസ്ഥാപിക്കപ്പെടുന്നതാണ്. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഐസിപിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിന് ശേഷം ഇവർക്ക് ഒരു അറിയിപ്പ് ലഭിക്കുന്ന മുറയ്‌ക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ നൽകുന്നതിനായി ഒരു തവണ സേവനകേന്ദ്രത്തിൽ എത്തേണ്ടിവരുന്നതാണ്. നിയമലംഘകർക്ക് അവരുടെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിയമത്തിന് അനുസൃതമായി അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് ഒരു പുതിയ അവസരം നൽകുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

സെപ്തംബർ 1 മുതൽ രണ്ട് മാസം വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ വിദേശികളുടെ യു എ ഇയിലേക്കുള്ള പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമങ്ങളിൽ ലംഘനം വരുത്തിയിട്ടുള്ള വ്യക്തികളെ ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക പിഴകളിൽ നിന്ന് ഒഴിവാക്കുന്നതാണ്.

പിഴയും, നിയമപരമായ പ്രത്യാഘാതങ്ങളും ഒഴിവാക്കുന്നതിനും, നിയമലംഘകരെ ഒന്നുകിൽ അവരുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമീകരിക്കാനോ അല്ലെങ്കിൽ രാജ്യം വിടാനോ അനുവദിക്കുന്നത് ഉൾപ്പെടെ, ഈ സംരംഭം നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഐസിപി ഏറ്റെടുക്കുന്നതാണ്.

Tags: SharjahembassyGulfUAEvisaDubaiPravasi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പൗരാണിക മരുഭൂമി, രണ്ട് ലക്ഷം വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യം ഇവിടെയായിരുന്നു : ഇപ്പോൾ ലോക പൈതൃക പട്ടികയിലേക്ക്

India

‘ഭിക്ഷാടകർ’ മുതൽ ‘മണ്ടൻമാർ ‘ വരെ ; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി ; അഞ്ച് പ്രസ്താവനകൾ പാകിസ്ഥാനെ കോമാളിയാക്കി

Gulf

മുപ്പത് പവലിയനുകളിലായി 90-ൽ പരം സംസ്കാരങ്ങൾ ; ഇത്തവണത്തെ ദുബായ് ഗ്ലോബൽ വില്ലേജിൽ അരങ്ങേറിയത് നാല്പത്തിനായിരത്തോളം കലാപരിപാടികൾ 

Career

യുഎഇയിലേക്ക് തയ്യല്‍ക്കാരെ തെരഞ്ഞെടുക്കുന്നു

ഖലീജ് ടൈംസ്  സി ഇ ഒ  ചാൾസ് യാഡ്‌ലിയോടൊപ്പം ടാൽറോപ് ടീം
Business

ടാൽറോപ്-ഖലീജ് ടൈംസ് ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20 ന് ദുബൈയിൽ

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies