ഇന്ത്യന്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ അധ്യക്ഷയായ മാധബി പുരി ബുച്ചിനെ ഇപ്പോള്‍ വേട്ടയാടാന്‍ ശ്രമിക്കുന്നത് ഹിന്ദു ദിനപത്രമാണ്. ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട ചില വ്യാജ അജണ്ടകള്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനും ഇന്ത്യാമുന്നണിക്കും വേണ്ടി കത്തിച്ചുനിലനിര്ത്തുക എന്നതാണ് ഹിന്ദു പത്രത്തിന്റെ ലക്ഷ്യം.
മാധബി പുരി ബുച്ചിനെതിരായി പ്രസേന്‍ജിത് ബോസ് എഴുതിയ ലേഖനമാണ് ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും ബെര്‍മുഡ കേന്ദ്രീകരിച്ചുള്ള ഗ്ലോബല്‍ ഡൈനാമിക് ഒപര്ചുനിറ്റീസ് ഫണ്ടില്‍ നിക്ഷേപം ഉണ്ടായിരുന്നു എന്നതാണ് പ്രധാന ആരോപണം. മുംബൈയിലെ ഐഐഎഫ് എല്‍ എന്ന സ്ഥാപനം വഴിയാണ് മാധബി പുരി ബുച്ചും ര്‍ത്താവ് ധവാല്‍ ബുച്ചും ഈ നിക്ഷേപം നടത്തിയത് എന്നതാണ് ആരോപണം.
ഇതിന് മാധബി പുരി ബുച്ച തന്നെ നേരത്തെ മറുപടി പറഞ്ഞതാണ്. ഭര്‍ത്താവ് ധവാല്‍ ബുച്ചിന്റെ കുട്ടിക്കാലത്തെ ചങ്ങാതിയായിരുന്ന അനില്‍ അഹൂജയായിരുന്നു ഈ ബെര്‍മുഡ ഫണ്ടിന്റെ ചീഫ് ഇന്‍വെസ്റ്റ് മെന്റ് ഓഫീസര്‍. അനില്‍ അഹൂജ നിര്‍ദേശിച്ചതനുസരിച്ചാണ് ഇവര്‍ 5.6 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. സിറ്റി ബാങ്ക്, ജെപി മോര്ഗന്, 3ഐ ഗ്രൂപ്പ് എന്നീ ഇന്‍വെസ്റ്റ് മെന്റ് ബാങ്കുകളില്‍ പ്രവൃത്തിപരിചയമുള്ള അനില്‍ അഹൂജയ്ക്ക് നിരവധി ദശകങ്ങളുടെ നിക്ഷേപ അനുഭവമുണ്ട്. ഇതും കണക്കിലെടുത്താണ് മാധബി പുരി ബുച്ചും ഭര്‍ത്താവും ഈ ഫണ്ടില്‍ തുക നിക്ഷേപിച്ചത്. അനില്‍ അഹൂജ ഈ കമ്പനിയുടെ ചീഫ് ഇന്‍വെസ്റ്റ് മെന്റ് ഓഫീസര്‍ പദവി 2018ല്‍ ഒഴിഞ്ഞപ്പോള്‍ ഫണ്ട് പിന്‍വലിച്ചതായും മാധബി പുരി ബുച്ച് പറയുന്നു.
രണ്ട് കോടിക്ക് യെസ് ബാങ്ക് ഡയറക്ടര്‍ക്ക് പെയിന്റിംഗ് വിറ്റ പ്രിയങ്ക ഗാന്ധി വധേര
ഇപ്പോള്‍ ഹിന്ദു കണ്ടെത്തിയിരിക്കുന്നത് അനില്‍ അഹൂജ അദാനി എന്റര്‍പ്രൈസസിന്റെ ഡയറക്ടറായി 2017വരെ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്ന സമയത്താണ് മാധബി പുരി ബുച്ച് ഈ നിക്ഷേപം പിന്‍വലിച്ചതെന്നും ഹിന്ദു ലേഖനത്തില്‍ പറയുന്നു. ധവാല്‍ ബുച്ചിന്റെ ബാല്യകാലസുഹൃത്തായ അനില്‍ അഹൂജ അദാനി എന്റര്‍പ്രൈസസില്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു എന്നത് വലിയ തെറ്റായാണ് ഹിന്ദു ലേഖനം കാണുന്നത്. നിക്ഷേപബാങ്കുകളില് പ്രവര്‍ത്തിക്കുന്നവര്‍ പല കമ്പനികളുടെയും ഡയറക്ടര്മാരാക്കുക സ്വാഭാവികം. അഭിഷേഖ് മനു സിംഘ് വിയുടെ ഭാര്യ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടുപോയ നീരവ് മോദിയുടെ കമ്പനിയില്‍ നിന്നും 1.56 കോടി രൂപയുടെ ആഭരണങ്ങള്‍ പല കുറിയായി വാങ്ങിയത് നിഷ്കളങ്കമായ വാങ്ങല്‍ ആയിരുന്നോ?.4.8 കോടിയുടെ അണ്അക്കൗണ്ട് പേമന്റ് അനിത സിംഘ് വിയുടെ പേരില്‍ നീരവ് മോദി നടത്തിയതായി നീരവ് മോദിയുടെ സ്വകാര്യ ഡയറിയില്‍ എഴുതിയിരുന്നത്രെ. രണ്ടു കോടി രൂപയ്ക്ക് പ്രിയങ്ക ഗാന്ധിയില്‍ നിന്നും എംഎഫ് ഹുസൈന്റെ പെയിന്റിംഗ് വാങ്ങേണ്ടി വന്ന യെസ് ബാങ്ക് സിഇഒ റാണാ കപൂറിനെ ഓര്‍മ്മയുണ്ടോ? ആ പെയിന്റിംഗ് വാങ്ങാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം റാണാ കപൂര്‍ നിര്‍ബന്ധിതനായതാണ് എന്നും വെളിപ്പെടുത്തല്‍ വന്നിരുന്നു. ഇത്രയ്ക്കൊന്നും ദുരുദ്ദേശ്യങ്ങള്‍ കഴിവുറ്റ ബാങ്കറും ധനകാര്യ വിദഗ്ധയുമായ മാധബി പുരി ബുച്ചിന് ഇല്ലായിരുന്നു. അല്ലെങ്കിലും എഴുതാപ്പുറങ്ങള്‍ വായിക്കുക ഹിന്ദു ദിനപത്രത്തിന്റെ ജോലിയാണല്ലോ. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് മോദിയ്ക്കെതിരെ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ വകയില്‍ കോടികളുടെ അഴിമതി നടന്നു എന്ന് തെളിയിക്കാന്‍ എന്തൊക്കെ രേഖകളാണ് ഹിന്ദു ഇറക്കിയത്. ഒടുവില്‍ സുപ്രീംകോടതി തന്നെ ഈ അഴിമതി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. മോദി ബഹുവര്‍ണ്ണങ്ങളില്‍ 2019ലെ തെരഞ്ഞെടുപ്പ് വിജയിച്ച് രണ്ടാം വട്ടം പ്രധാനമന്ത്രിയാവുകയും ചെയ്തു.
ഹിന്ദു ദിനപത്രത്തിന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുണ്യസ്ഥാപനം
അതേ സമയം അനാവശ്യമായ ഒട്ടേറെ ആരോപണങ്ങള്‍ അദാനിയ്ക്കെതിരെ വാരിച്ചൊരിഞ്ഞ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് സെബി കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തിട്ട് മാസങ്ങളായിട്ടും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മറുപടി കൊടുത്തിട്ടില്ല. അതിന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ സിഇഒ ആന്ഡേഴ്സന് പറയുന്നത് ഹിന്‍ഡന്‍ബര്‍ഗ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കാണെന്നും ഇക്കാര്യങ്ങളില്‍ അവര്‍ക്ക് മറുപടി പറയേണ്ട നിയമപരമായി ബാധ്യതയില്ല എന്നുമാണ്. കാരണം ഇന്ത്യയിലെ സെബിക്ക് അമേരിക്കയിലുള്ള ഹിന്‍ഡന്‍ബര്‍ഗിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള നിയമപരമായ അവകാശമില്ലത്രെ. ഹിന്‍ഡന്‍ബര്‍ഗിനെ അനുകൂലിച്ച് സുപ്രീംകോടതിയില്‍ പോയ പ്രശാന്ത് ഭൂഷണ് എന്ന അഭിഭാഷകനോട് സുപ്രീംകോടതി പറഞ്ഞത് ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ പവിത്രമായി കണക്കാക്കാനാവില്ല എന്നാണ്. ഒരു വിദേശ സ്ഥാപനം ഇന്ത്യയിലെ ഒരു കോര്‍പറേറ്റ് കമ്പനിയെ ഇല്ലാ ആരോപണങ്ങള്‍ ഉന്നയിച്ച് താറടിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇന്ത്യയിലെ ഹിന്ദു ദിനപത്രത്തിന് പ്രശ്നമല്ലെങ്കില്‍ അവരുടെ രാജ്യസ്നേഹത്തെപ്പറ്റി എന്ത് പറയാന്‍.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനാണ് തന്നെ ഹിന്‍ഡന്‍ബര്‍ഗ് വേട്ടയാടുന്നതെന്നും എന്തായാലും തന്റെ നോട്ടീസിന് ഹിന്‍ഡന്‍ബര്‍ഗ് ഉത്തരം പറഞ്ഞേ മതിയാവൂ എന്ന വാശിയിലാണ് മാധബി പുരിബുച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: