കൊച്ചി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോമാന് ഇ. ശ്രീധരന്. പകരം മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിര്‍മിച്ചാല്‍ മതിയാകും.
ഇങ്ങനെ ചെയ്താല്‍ മുല്ലപ്പെരിയാറില്‍ ഭീഷണിയുണ്ടാവില്ല.നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴ്നാട്ടിലേക്ക് തുരങ്കം നിര്‍മിക്കണം.തമിഴ്നാട്ടില്‍ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്‍ ഉണ്ടാക്കണം.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണം ചെലവേറിയതാകും. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണി കാണില്ലെന്ന് ശ്രീധരന് ചൂണ്ടിക്കാട്ടി. ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: