ന്യൂദല്‍ഹി: ബിജെപിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന് സപ്തംബര്‍ രണ്ടിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് കാമ്പയിന് തുടക്കം കുറിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ അറിയിച്ചു.
പ്രാഥമിക അംഗത്വവിതരണത്തിന്റെ ആദ്യഘട്ടം രണ്ട് മുതല്‍ 25 വരെയും രണ്ടാംഘട്ടം ഒക്ടോബര്‍ ഒന്നു മുതല്‍ 15 വരെയും നടക്കും. ഒക്ടോബര്‍ 16 മുതല്‍ 31 വരെ സജീവ അംഗത്വ കാമ്പയിന് നടക്കും. നവംബര്‍ ഒന്നു മുതല്‍ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റര്‍ തയാറാക്കും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്തും നമോ ആപ്പ് വഴിയും ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തും പാര്‍ട്ടി വെബ്സൈറ്റിലൂടെയും അംഗങ്ങളാകാമെന്നും വാര്‍ത്താസമ്മേളനത്തില്‍ വിനോദ് താവ്ഡെ വ്യക്തമാക്കി.
ഏത് പൗരനും ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവന നല്‍കാനുമുള്ള അവസരമാണിതെന്ന് വിനോദ് താവ്ഡെ വ്യക്തമാക്കി. 2047 ഓടെ ഭാരതത്തെ സമ്പൂര്ണവികസിത രാഷ്ട്രമാക്കി മാറ്റുന്നതിനൊപ്പം ബിജെപി മുന്നോട്ടുവയ്ക്കുന്ന ആശയവുമായി ജനങ്ങളെ ബന്ധിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് അംഗത്വ കാമ്പയിന്റെ പ്രധാനലക്ഷ്യമെന്നും വിനോദ് താവ്ഡെ അറിയിച്ചു.
മെമ്പര്‍ഷിപ്പ് കാമ്പയിന് വിജയിപ്പിക്കുന്നതിനായി ദേശീയ തലം മുതല്‍ ശക്തി കേന്ദ്ര തലം വരെ വിശദമായ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ ഒന്‍പതംഗ സമിതിയും സംസ്ഥാന തലത്തില്‍ നാലു മുതല്‍ ആറ് അംഗങ്ങള്‍ വരെയുള്ള സമിതിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിലും ഡിവിഷണല്‍ തലത്തിലും സമിതികളുണ്ട്. മെമ്പര്‍ഷിപ്പ് കാമ്പയിന് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ദേശീയ തലം മുതല്‍ ബൂത്തുതലം വരെ ശില്പശാലകള് നടത്തും. ദേശീയ, സംസ്ഥാന, ജില്ലാ, ഡിവിഷണല്‍ ശില്പശാലകള് ഇതിനകം പൂര്‍ത്തിയായി. 31ന് എല്ലാ ബൂത്തുകളിലും ഒരേസമയം പരിശീലന ശില്പശാലകള് നടക്കും. ദേശീയ-സംസ്ഥാനതലങ്ങളില്‍ അവലോകനയോഗങ്ങളും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: