ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം തേടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു നിന്നു. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. കേരളത്തിന്റെ നിവേദനവും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാകും കേന്ദ്രത്തിന്റെ തുടര്‍നടപടികള്‍.
നേരത്തേ പ്രധാനമന്ത്രി വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചിരുന്നു.ദുരന്തം സംബന്ധിച്ചും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ കുറിച്ചും മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: