കോട്ടയം: കായിക മന്ത്രിയുടെ ദുശ്ശ്യാഠ്യത്തിന് മുഖ്യമന്ത്രി വഴങ്ങിയതോടെ ഒളിമ്പ്യന്‍ പി ആര് ശ്രീജേഷ് സംസ്ഥാന സര്‍ക്കാരിന്റെ ഔപചാരികസ്വീകരണം ലഭിക്കാതെ നാട്ടിലേക്ക് മടങ്ങിയെത്തി. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവന്‍കുട്ടിയാണ് സ്വീകരണം ഏര്‍പ്പാട് ചെയ്തത്.
എല്ലാം ഒരുക്കങ്ങള്‍ക്കും ശേഷം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് കുത്തിത്തിരിപ്പുമായി എത്തുകയായിരുന്നു. ഒളിമ്പിക്സ് മെഡല്‍ നേടിയ ശ്രീജേഷിനെ സ്വീകരിക്കേണ്ടത് കായിക വകുപ്പ് ആണെന്നായിരുന്നു അബ്ദുറഹ്മാന്റെ വാദം.ഇതു കേട്ടപാടെ സ്വീകരണ ചടങ്ങ് ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
സ്വീകരണം ഏറ്റുവാങ്ങാന്‍ തലസ്ഥാനത്തെത്തിയ ശ്രീജേഷും കുടുംബവും ഇതോടെ തിരികെ പോരേണ്ടി വരികയായിരുന്നു.ഇതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തന്റെ തിരുവനന്തപുരത്തെ വീട്ടില്‍ ക്ഷണിച്ചു വരുത്തി ആദരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: