കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം നിറച്ച് ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍. കാല് ചിലങ്കയുടെ താളത്തില്‍ ഉണ്ണിക്കണ്ണന്മാര് നടന്നു നീങ്ങിയപ്പോള്‍ കൂടെ കുഞ്ഞ് രാധമാരും. കണ്ണന്മാര് കുസൃതികള്‍ കാട്ടി തുടങ്ങിയപ്പോള്‍ അമ്പാടിയിലെ ലീലകളെ അനുസ്മരിക്കുന്നതായി മാറി ശോഭായാത്രകള്‍.
ഗോപികമാരുടെ നൃത്തവും കൂടി ആയപ്പോള്‍ നഗരത്തിലാകെ അമ്പാടിച്ചന്തം. പഞ്ചവാദ്യവും വിവിധ താളമേളങ്ങളും ശോഭായാത്രകള്‍ക്ക് മേളക്കൊഴുപ്പേകി ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ബാനറിനു പിന്നില്‍ കാവി പതാകയുമായി പ്രമുഖര്‍ അണി നിരന്നു.
തുടര്‍ന്ന് പഞ്ചവാദ്യത്തിന് പിന്നില്‍ ശ്രീകൃഷ്ണ വിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥവും. ശ്രീക്യഷ്ണനും കുചേലനും ഭരതാംബയും കൂടാതെ പുരാണേതിഹാസങ്ങളിലെ ദേവീദേവന്മാര് വേഷവിധാനവുമായി ശോഭായാത്രയില്‍ പങ്കാളികളായി. മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ നിശ്ചല ദൃശ്യങ്ങളായും കാളിയമര്‍ദനം, ഗോവര്‍ദ്ധനധാരി തുടങ്ങി വിവിധ നിശ്ചല ദൃശ്യങ്ങളും ഭജന സംഘങ്ങളും ശോഭായാത്രകളെ ഭക്തി സാന്ദ്രമാക്കി
വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, പ്രാന്തപ്രചാരക് എസ്. സുദര്ശനന്, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി സി.അജിത്, സ്വാഗതസംഘം അധ്യക്ഷന്‍ ഡോ.കെ.എന്‍ രാഘവന് ഐആര്‍എസ്, ജനറല്‍ സെക്രട്ടറി സി.എ. വിവേക്കൃഷ്ണ ഗോവിന്ദ്, ഡോ. ജി.സതീശ്കുമാര്‍, സി.ജി.രാജഗോപാല്‍, സ്വാഗതസംഘം ജനറല്‍ ക ണ്‍വീനര്‍ പ്രകാശ് ബാബു, പി.വി. അതികായന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: