കൊല്‍ക്കത്ത: വനിത ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങളുമായി ബിജെപി. ആഗസ്ത് 28, സെപ്തംബര്‍ 4 എന്നീ ദിവസങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാര്‍ അറിയിച്ചു.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാരിന് വിഴ്ചയുണ്ടായി. മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 28ന് കൊല്‍ക്കത്തയില്‍ നിന്ന് വനിതാ കമ്മിഷന് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. 29ന് ജില്ലാ കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. സപ്തംബര്‍ 2 വരെ പ്രതിഷേധം തുടരും. സപ്തംബര്‍ 4ന് നഗരത്തില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിപ്പിച്ചും പ്രതിഷേധിക്കും.
ആര്‍ജി കര് മെഡിക്കല്‍ കോളജിലും ആശുപത്രിയിലും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുണ്ടെന്ന് മജുംദാര്‍ ആരോപിച്ചു. ആശുപത്രി ലോബിയും സംസ്ഥാന സര്‍ക്കാരുമാണ് ഇതിനു പിന്നില്‍. മുഖ്യമന്ത്രി ഇവരെ സംരക്ഷിക്കുകയാണ്. ഇക്കാര്യവും സിബിഐ അന്വേഷിക്കണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: