രാം ഗിരി മഹാരാജ് മഹാരാഷ്ട്രയിലെ ഒരു ഹൈന്ദവ ആത്മീയ പ്രഭാഷകനാണ്. ഈയിടെ അദ്ദേഹം ഖുറാനെ ആസ്പദമാക്കി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായതോടെ അദ്ദേഹത്തിന്റെ കഴുത്തുവെട്ടാനുള്ള ആഹ്വാനം നടത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഇസ്ലാമിസ്റ്റ് സംഘടനകള്‍.
സാധാരണ രീതിയില്‍ ഹിന്ദു പുരാണ ഗ്രന്ഥങ്ങളില്‍ നിന്നുമുള്ള വരികള്‍ ഉദ്ധരിച്ച് ഹിന്ദുക്കളോട് നന്മ നിറഞ്ഞ രീതിയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്ന ആത്മീയ നേതാവാണ് രാംഗിരി മഹാരാജ്. പക്ഷെ നാസികില്‍ പഞ്ചാലെ ഗ്രാമത്തില്‍ അദ്ദേഹം നടത്തിയ പ്രഭാഷണം വിവാദമായി. മുസ്ലിങ്ങള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതിന് കാരണം അവര്‍ പിന്തുടരുന്ന മതഗ്രന്ഥമാണെന്നായിരുന്നു രാം ഗിരി മഹാരാജിന്റെ പ്രസ്താവന. ഇതിന്റെ വീഡിയോകള്‍ വൈറലായി പ്രചരിക്കുകയാണ്.
മുസ്ലിങ്ങളുടെ മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് നാസിക്, സാംബാജിനഗര്‍, മുംബൈ, പുനെ എന്നിവിടങ്ങളിലെ ഇസ്ലാമിക നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ രാം ഗിരി മഹാരാജിനെതിരെ പരാതി നല്കി. ചത്രപതി സാംബാജി നഗറിലെ സിറ്റി ചൗക് പൊലീസ് സ്റ്റേഷന് മുന്പില് മുസ്ലിങ്ങള്‍ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കിയത് വലിയ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഹിന്ദു സന്യാസിക്ക് മരണശിക്ഷ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ‘സന് തുന്‍ സെ ജുഡ’ (തല വെട്ടുക) തുടങ്ങിയ മുദ്രാവാക്യങ്ങളും അവര്‍ മുഴക്കി.
പ്രവാചകനെതിരെ സംസാരിക്കുന്ന ആരുടെയും കഴുത്ത് വെട്ടണമെന്ന ആഹ്വാനവും ചില മുസ്ലിം നേതാക്കള്‍ നടത്തിയതോടെ സംഭവം വഷളായിരുന്നു. സത്യം മാത്രം പറഞ്ഞ ഹിന്ദു സന്യാസിക്കെതിരെ ഇസ്ലാമിസ്റ്റുകള്‍ നഗരത്തില്‍ കുഴപ്പം സൃഷ്ടിക്കുകയാണെന്ന വിമര്‍ശനവുമായി ഹിന്ദു ചാനലായ സുദര്ശന് ചാനല്‍ മുന്നോട്ട് വന്നു. എന്നാല്‍ ഒരു വിഭാഗം ഇസ്ലാമിസ്റ്റുകള്‍ ഭാരത് ന്യായ് സംഹിതയിലെ 302ാം വകുപ്പ് പ്രകാരം (വാക്കുകളാല്‍ മതവികാരം വ്രണപ്പെടുത്തല്‍) കേസെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
റാഫെ ഹസന് അലി ഖാന് എന്ന വ്യക്തിയാണ് രാംഗിരി മഹാരാജിന്റെ വീഡിയോയില്‍ ഇസ്ലാമിന്റെ മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനയുണ്ടായെന്ന് പരാതിപ്പെട്ട് ആദ്യം കേസ് നല്‍കിയത്. എന്നാല്‍ ബംഗ്ലദേശില്‍ ഹിന്ദുക്കള്‍ ഇസ്ലാമിസ്റ്റുകള്‍ ക്രൂരമായ അതിക്രമം നേരിടുന്ന സാഹചര്യത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നാണ് രാംഗിരി മഹാരാജ് നല്കുന്ന വിശദീകരണം. ഒന്നര മണിക്കൂര്‍ പ്രഭാഷണത്തില്‍ നിന്നും ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു ചെറിയ ഭാഗം മാത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഇസ്ലാമിസ്റ്റുകള്‍ മനപൂര്‍വ്വം വിവാദമുണ്ടാക്കുന്നുവെന്നും രാംഗിരി മഹാരാജ് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: