കൊച്ചി:നടന് സിദ്ദിഖ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ചോദിച്ച ചാനല്‍ അവതാരകയെ ചീത്ത വിളിച്ച് നടന് ധര്മ്മജന്. ന്യൂസ് 18 റിപ്പോര്‍ട്ടറായ അപര്‍ണ്ണ കുറുപ്പാണ് നടന് ധര്‍മ്മജന്റെ ചീത്തവിളിക്ക് പാത്രമായത്.
“അമ്മ എന്ന സംഘടനയ്ക്ക് എതിരെ മാത്രമായി സംസാരിക്കരുത്. അമ്മ ഒരു പാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പലര്‍ക്കും വീട് വെച്ചുകൊടുത്തിട്ടുണ്ട്. “- ഇങ്ങിനെ പറഞ്ഞു തുടങ്ങിയ ധര്മ്മജന് പൊടുന്നനെ നിയന്ത്രണം വിട്ട് പ്രതികരിക്കുകയായിരുന്നു.
“അമ്മ സംഘടന മാത്രമാണോ ശുദ്ധികലശം നടത്തേണ്ടത്. സിദ്ധിഖ് രാജിവെച്ചത് അദ്ദേഹത്തിന്റെ മാന്യതയാണ്. മലയാള സിനിമയില്‍ എല്ലാവരും മോശക്കാരാണോ, അമ്മയിലെ അംഗങ്ങള്‍ മോശക്കാരാണോ?”- ധര്മ്മജന് പറഞ്ഞു.
നടിക്കെതിരെ ആക്രമണം നടന്നപ്പോള്‍ നിങ്ങള്‍ എന്ത് നിലപാടെടുത്തു എന്നത് കേരളത്തിന് അറിയാമെന്ന് ചാനല്‍ അവതാരക പറഞ്ഞതോടെയാണ് ധര്മ്മജന് അതിരുവിട്ടത്. അന്ന് നടന് ദിലീപ് ജയിലില്‍ നിന്നും പുറത്തുവരുമ്പോഴായിരുന്നു അന്ന് ധര്മ്മജന് പൊട്ടിക്കരഞ്ഞത്.
ജയിലിന് പോയി പൊട്ടിക്കരഞ്ഞ ഒരാള്‍ വ്യക്തമായി നിലപാട് പ്രഖ്യാപിക്കുകയായിരുന്നു എന്ന് ചാനല്‍ അവതാരക പറഞ്ഞതോടെ ധര്മ്മജന് കോപാകുലനാകുകയായിരുന്നു. സമൂഹത്തിനോട് നല്ല പ്രതിബദ്ധതയുള്ളയാണ് താനെന്നും നിങ്ങള്‍ ഒരു പത്ത് രൂപ ആര്‍ക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്നും ധര്മ്മജന് ചോദിച്ചു. ഞാന്‍ പണം കൊടുത്തിട്ടുണ്ടോ എന്ന കാര്യം
“നിങ്ങള്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു? ഈ കൊണിച്ച വര്‍ത്താനം പറയുന്നത്”.- ധര്‍മ്മജിന്റെ ഈ പ്രതികരണത്തിന് ഞാന്‍ ചെയ്ത കാര്യങ്ങള്‍ കൊട്ടിഘോഷിക്കേണ്ട കാര്യം എനിക്കില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ മറുപടി.
ലാലേട്ടന് സ്വന്തം പോക്കറ്റില്‍ നിന്നും പണം കൊടുത്ത് എന്തൊക്കെ സഹായങ്ങളാണ് ചെയ്തത്. “അങ്ങിനെയൊക്കെ ചെയ്താല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം എല്ലാം ന്യായീകരികരിക്കപ്പെടുമോ?” എന്ന ചോദ്യത്തിന് നീയാണോ കോടതി, നീയാണോ പൊലീസ് എന്നായിരുന്നു ധര്‍മ്മജന്റെ മറുചോദ്യം.
ധര്‍മ്മജനെ ചോദ്യം ചെയ്യാന്‍ താന്‍ ആയിട്ടില്ല എന്ന് ധര്മ്മജന് പറഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തക ചോദ്യം കൂടുതല്‍ കര്‍ക്കശമായ ഭാഷയില്‍ സംസാരിച്ചതോടെ ധര്മ്മജന് പൊട്ടിത്തെറിച്ചു . “താന്‍ പോയി പണി നോക്ക്” എന്നായിരുന്നു ഇതോടെ ധര്മ്മജന് അപര്‍ണ്ണ കുറുപ്പിനോട് പ്രതികരിച്ചത്. ധര്‍മ്മജനെ ചോദ്യം ചെയ്യാന്‍ താന്‍ ആയിട്ടില്ല എന്നാണ് അപര്ണ്ണകുറുപ്പ് ഇതിന് മറുപടി പറഞ്ഞത്.”നിന്റെ പോലെയല്ല ഞാന്‍, ഞാന്‍ ഒരു അച്ഛനും അമ്മയ്ക്കും പിറന്ന ആളാണ് ഞാന്‍.”- ഇതായിരുന്നു ധര്‍മ്മജന്റെ മറ്റൊരു പ്രതികരണം. ഇപ്പോള്‍ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബാലുശേരിയില്‍ മത്സരിച്ച വ്യക്തിയാണ് ധര്മ്മജന്. ധര്‍മ്മജന്റെ വില കുറഞ്ഞ പ്രതികരണം. ഇതോടെ കോണ്‍ഗ്രസും പ്രതിസന്ധിയിലായി. ഇതോടെ മുഖം രക്ഷിക്കാന്‍ ധര്‍മ്മജനെ ശാസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മറുപടിയുണ്ടെങ്കില്‍ അത് പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക എന്നായിരുന്നു സതീശന് ധര്മ്മജന് നല്കിയ ശാസന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: