ഇൻഡോർ : മധ്യപ്രദേശിലെ ജാബുവയിലെ ശുചീകരണ തൊഴിലാളികൾ മാലിന്യത്തിൽ നിന്ന് തയ്യാറാക്കിയ മനോഹരമായ കലാസൃഷ്ടികൾ ജനശ്രദ്ധ പിടിച്ചുപറ്റി. മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി ഇവരുടെ പ്രവൃത്തിയെ പുകഴ്‌ത്തി സംസാരിക്കുകയും ചെയ്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ, ടയറുകൾ, പൈപ്പുകൾ എന്നിവ ഉപയോഗിച്ച് ഇവർ കലാരൂപങ്ങൾ തയ്യാറാക്കി നഗരത്തിലെ അംബേദ്കർ പാർക്കിൽ സ്ഥാപിച്ചത് പാർക്കിന് ചാരുത പകരുകയാണുണ്ടായത്. പാഴ് വസ്തുക്കളിൽ നിന്ന് പൂച്ചട്ടികൾ, മുനിസിപ്പാലിറ്റി സൈൻ ബോർഡ്, സെൽഫി പോയിൻ്റ്, ട്രാഫിക് സിഗ്നൽ, കുടിൽ, കാറുകൾ, പീരങ്കി, ഹെലികോപ്റ്റർ തുടങ്ങി നിരവധി രൂപകല്പനകൾ ഇവർ തയ്യാറാക്കിയിട്ടുണ്ട്.
തുടർന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനങ്ങൾ അംഗീകരിക്കുകയും ആഗസ്റ്റ് 25 ലെ തന്റെ ‘മൻ കി ബാത്ത്’ പരിപാടിയിൽ അവരെ അഭിനന്ദിക്കുകയും ചെയ്തത്. മധ്യപ്രദേശിലെ ജബുവയിൽ അതിമനോഹരമായ എന്തോ ഒന്ന് നടക്കുന്നുണ്ട്, നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. അവിടെ നമ്മുടെ ശുചീകരണ തൊഴിലാളി സഹോദരങ്ങളും സഹോദരിമാരും ഒരു അത്ഭുതകരമായ ദൗത്യം നിർവ്വഹിച്ചു. WASTE to WEALTH എന്ന സന്ദേശത്തിന്റെ സാരാംശം ഈ സഹോദരങ്ങൾ നമുക്ക് കാണിച്ചുതന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ ജബുവയിലെ ഒരു പാർക്കിൽ ഈ സംഘം മാലിന്യത്തിൽ നിന്ന് അതിശയകരമായ കലാസൃഷ്ടികൾ സൃഷ്ടിച്ചു. ഇവരുടെ ഈ ഉദ്യമത്തിനായി സമീപപ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗിച്ച കുപ്പികളും ടയറുകളും പൈപ്പുകളും ശേഖരിച്ചു. ഹെലികോപ്റ്ററുകളും കാറുകളും പീരങ്കികളും ഈ കലാസൃഷ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനോഹരമായ തൂങ്ങിക്കിടക്കുന്ന പൂച്ചട്ടികളും തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ ഉപയോഗിച്ച ടയറുകൾ സുഖപ്രദമായ ബെഞ്ചുകളാക്കി മാറ്റിയെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
തങ്ങളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ വളരെ സന്തോഷരാണെന്നും ഇപ്പോൾ തങ്ങളുടെ ടീം പ്രധാനമന്ത്രി മോദിയെ കാണാൻ ആഗ്രഹിക്കുന്നുവെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: