ന്യൂഡല്‍ഹി: ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘വിജ്ഞാന് ധാര’ പദ്ധതിക്ക് കീഴില്‍ 11, 12 ക്ലാസുകളിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി . പദ്ധതിക്ക് മൂന്ന് വിശാലമായ ഘടകങ്ങളുണ്ട് . ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, മനുഷ്യ ശേഷി വര്‍ദ്ധിപ്പിക്കല്‍; ഗവേഷണവും വികസനവും; നവീകരണവും സാങ്കേതിക വികസനവും വിന്യാസവും എന്നിവയാണവ. 2021 -22 മുതല്‍ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന് കാലയളവില്‍ വിജ്ഞാന് ധാരയുടെ നിര്‍ദിഷ്ട അടങ്കല്‍ 10,579 കോടിയാണെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള ശാസ്ത്ര-സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഉപപദ്ധതികള്ക്കിടയില് ധനസഹായവും ഏകോപനവും കാര്യക്ഷമമാക്കുന്നതിനാണ് വിജ്ഞാന് ധാര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്കൂള്‍ തലത്തിലുള്ള പ്രോജക്ടുകള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള സംരംഭങ്ങള്‍ക്ക് ഇത് സഹായകമാകും.ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിലും ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
വിജ്ഞാന് ധാര സ്കീമിന് കീഴില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ പരിപാടികളും വിക്ഷിത് ഭാരത് 2047 ന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: