താനെന്ന വ്യക്തി കാരണം ഇടത് സർക്കാരിന് കളങ്കമേൽക്കരുതെന്ന് കരുതുന്നുവെന്നും ഇക്കാരണത്താലാണ് രാജിയെന്നും സംവിധായകൻ രഞ്ജിത്ത്. സർക്കാർ നൽകിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നി. ഇടതു സർക്കാരിനെതിരെ മാദ്ധ്യമങ്ങൾ ചെളി വാരി എറിയുകയാണെന്നും രാജിക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
സത്യം തെളിയുമെന്നും അത് വിദൂരമല്ലെന്നൂും ലോകമറിയുമെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ ആരോപണത്തിൽ പലതും നുണയാണെന്നും അവർ തന്നെ പരസ്പര വിരുദ്ധമായി സംസാരിക്കുന്നുവെന്നും രഞ്ജിത്ത് ആരോപിക്കുന്നു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രഞ്ജിത്തിന്റെ രാജി അനിവാര്യമായിരുന്നുവെന്നാണ് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് പ്രതികരിച്ചത്. ബംഗാളി നടി ശ്രീലേഖ മിത്ര ആരോപണഇം ഉന്നയിച്ചതിന് പിന്നാലെയാണ് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വച്ചത്. ആരോപണത്തെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇടത് അംഗങ്ങൾ തന്നെ തിരിഞ്ഞതോടെ സർക്കാരും രഞ്ജിത്തും വെട്ടിലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: