മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വ്വേ. 288ല്‍ 95 മുതല്‍ 105 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.
മഹാരാഷ്ട്രയില്‍ ഭരണത്തിനെതിരായ വികാരം കുറവാണെന്നും ഈ സര്‍വ്വേകള്‍ ചൂണ്ടിക്കാട്ടുന്നു. 2024 അവസാനത്തോടെ മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ സര്‍വ്വേകള്‍ നടന്നത്.
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും അഭിപ്രായ സര്‍വ്വേ പറയുന്നു. ബിജെപി മാത്രം ഏകദേശം 25.8 ശതമാനം വോട്ടുകള്‍ നേടും. ഷിന്‍ഡേയുടെ ശിവസേന 14.2 ശതമാനം വോട്ടുകള്‍ നേടും. കോണ്‍ഗ്രസ് 18.6 ശതമാനവും ഉദ്ധവ് താക്കറെയുടെ ശിവസേന 17.6 ശതമാനവും വോട്ടുകള്‍ നേടുമെന്ന് സര്‍വ്വേ ഫലം പറയുന്നു.
ആകെ മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളാണ് ഉള്ളത്. അതില്‍ ബിജെപി 95 മുതല്‍ 105 സീറ്റുകള്‍ വരെ നേടും. ഷിന്‍ഡേയുടെ ശിവസേന 19 മുതല്‍ 24 സീറ്റുകള്‍ വരെ നേടും. അജിത് പവാറിന്റെ എന്‍സിപിയാകട്ടെ ഏഴ് മുതല്‍ 12 വരെ സീറ്റുകളും നേടും. കോണ്‍ഗ്രസിന് വേറെ 42 മുതല്‍ 47 സീറ്റുകള്‍ വരെ മാത്രമേ നേടാനാകൂ. താക്കറേയുടെ ശിവസേന 26 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ശരത് പവാറിന്റെ എന്‍സിപിക്ക് 23 മുതല്‍ 28 സീറ്റുകള്‍ വരെ മാത്രമേ നേടാനാകൂ.
ബിജെപി നേതൃത്വത്തിലുള്ള മഹായുധി സര്‍ക്കാര്‍ അവതരിപ്പിച്ച ജനക്ഷേമകരമായ ബജറ്റാണ് ജനാഭിപ്രായം സര്‍ക്കാരിന് അനുകൂലമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: