തിരുവനന്തപുരം: നടന് സിദ്ധിഖ് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിലൂടെ അവസാന നിമിഷം തന്റെ മുഖം മിനുക്കാനുള്ള പദ്ധതിയായിരുന്നു. ആത്മകഥയ്ക്ക് ‘അഭിനയമറിയാതെ’ എന്ന പേര് നല്‍കുക വഴി താന്‍ മുഖംമൂടിയില്ലാത്ത പച്ചമനുഷ്യനാണെന്ന ഇമേജ് സൃഷ്ടിക്കാനായിരുന്നു ശ്രമം.
എന്നാല്‍ രേവതി സമ്പത്ത് എന്ന നടിയുടെ വാര്‍ത്താസമ്മേളനം സിദ്ധഖിന്റെ പദ്ധതികള്‍ മുഴുവന്‍ അട്ടിമറിച്ചു. സിദ്ധിഖ് ഭയങ്കര അഭിനയക്കാരനാണെന്നും തനി ഫ്രോഡാണെന്നും തന്നെ റേപ് ചെയ്തുവെന്നും ചവിട്ടുകയും തല്ലുകയും ചെയ്തുവെന്നുമൊക്കെ രേവതി സമ്പത്ത് ആഞ്ഞടിച്ചത്. ഇതോടെ സിദ്ധിഖിന്റെ മറ്റൊരു മുഖമാണ് വെളിവായത്. തനിക്ക് മാത്രമല്ല, തന്റെ പല കൂട്ടുകാരികളെയും വശീകരിക്കാന്‍ സിദ്ധിഖ് തന്റെ ഫെയ്സ് ബുക്ക് പേജ് ഉപയോഗിച്ചെന്നും രേവതി സമ്പത്ത് വെളിപ്പെടുത്തി.
സിദ്ധിഖ് പ്രതിക്കൂട്ടിലായതോടെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി കരുതലെടുത്തു. സിദ്ധിഖിന്റെ ആത്മകഥ ‘അഭിനയമറിയാതെ’ പ്രകാശനം ചെയ്യേണ്ടത് മമ്മൂട്ടിയായിരുന്നു. എന്നാല്‍ ഹേമ കമ്മീഷന് റിപ്പോര്‍ട്ടും രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലും കൂടിയായപ്പോള്‍ പുസ്തകപ്രകാശനച്ചടങ്ങിന് പോകാതിരിക്കുന്നതാണ് നല്ലതെന്ന് മമ്മൂട്ടിയെ അടുത്തുള്ളവര്‍ ഉപദേശിച്ചുവെന്നാണ് അറിയുന്നത്. ഇതോടെ മമ്മൂട്ടി പുസ്തകപ്രകാശനച്ചടങ്ങ് ബഹിഷ്കരിച്ചു. ഇതോടെ താരപരിവേഷമില്ലാതെയാണ് ‘അഭിനയമറിയാതെ’ ഞായറാഴ്ച പ്രകാശനം ചെയ്തത്.
ഞായറാഴ്ച രാത്രിതന്നെ രഞ്ജിത് എന്ന സംവിധായകന് സ്ത്രീപീഡനാരോപണത്തിന്റെ പേരില്‍ രാജിവെയ്ക്കേണ്ടിവരുമെന്ന് ഏതാണ്ടുറപ്പായി. അദ്ദേഹത്തിന്റെ ചലച്ചിത്ര അക്കാദമി ചെയര്മാന് എന്ന ബോര്‍ഡ് വാഹനത്തില്‍ നിന്നും നീക്കി. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. തിങ്കളാഴ്ച രാവിലെ തന്നെ ആ വാര്‍ത്ത എത്തി. രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവെച്ചു എന്ന വാര്‍ത്ത. അതോടെ മറ്റൊരു ചോദ്യം ഉയര്‍ന്നു.സ്ത്രീപീഢന ആരോപണത്താല്‍ രഞ്ജിത് രാജിവെച്ചപ്പോള്‍ അതേ ആരോപണം ഉയര്‍ത്തപ്പെട്ട സിദ്ധിഖും രാജിവെയ്ക്കേണ്ടതല്ലെ? ന്യായമായ ഈ ചോദ്യം ശക്തമായതോടെ സിദ്ധിഖും അമ്മ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. അങ്ങിനെ ഹേമ കമ്മിറ്റിയുടെ പേരില്‍ രണ്ട് ശക്തമായ തലകളാണ് ഉരുണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: