എപിജെ അബ്ദുള്‍ കലാം ന്യൂനപക്ഷ സമുദായാംഗമാണ്. മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയുമായ അദ്ദേഹത്തെ രണ്ടാമതും രാഷ്‌ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് ബിജെപിയാണ്. അന്ന് പക്ഷെ അബ്ദുള്‍ കലാമിന്റെ രണ്ടാം സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്ത് തോല്‍പിച്ചത് സോണിയയും രാഹുല്‍ഗാന്ധിയുമാണ്. കാരണം 2004ല്‍ പ്രധാനമന്ത്രിയാകാന്‍ നോക്കിയ സോണിയയെ വിദേശപൗരയായതിനാല്‍ അതിന് അന്ന് രാഷ്‌ട്രപതിയായ എപിജെ അബ്ദുള്‍ കലാം സമ്മതിച്ചില്ലെന്നതാണ് അതിന് കാരണമായി ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അത് സോണിയ-എപിജെ അബ്ദുള്‍ കലാം ശത്രുതയിലേക്ക് നയിച്ചു. അതാണ് കോണ്‍ഗ്രസ് അബ്ദുള്‍ കലാം രണ്ടാമതും രാഷ്‌ട്രപതിയാകുന്നതിനെ സോണിയ എതിര്‍ത്തത്.
പിന്നാക്ക വിഭാഗക്കാരനായ രാം കോവിന്ദിനെ രാഷ്‌ട്രപതിയാക്കിയത് ബിജെപിയാണ്. അന്ന് അതിനെ എതിര്‍ത്ത രാഷ്‌ട്രീയപാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുപോലെ ഗോത്രവിഭാഗക്കാരിയായ ദ്രൗപദി മുര്‍മുവിനെ രാഷ്‌ട്രപതിയാക്കിയപ്പോഴും അതിനെ കോണ്‍ഗ്രസ് എതിര്‍ത്തിരുന്നു. പകരം യശ്വന്ത് സിന്‍ഹയെ എതിര്‍ സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെതിരെ നിര്‍ത്തുകയും ചെയ്തു.
എല്ലാക്കാലങ്ങളിലും ഇതുപോലെ ന്യുനപക്ഷ, ദളിത് വിഭാഗത്തെ ബിജെപി പിന്താങ്ങുമ്പോള്‍ അതിനെ എതിര്‍ത്ത രാഹുല്‍ ഗാന്ധിയും സോണിയയും ഇപ്പോള്‍ ദളിത് വിഭാഗത്തിന് വേണ്ടി വാദിക്കാന്‍ മുന്നോട്ട് വരുന്നത് ഹിന്ദു വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ മാത്രമാണ്. അതുവഴി ബിജെപിയെ ദുര്‍ബലപ്പെടുത്താമെന്നാണ് ഇരുവര്‍ക്കും ഇടത് ബുദ്ധിജീവികളും എന്‍ജിഒകളും നല്‍കിയിരിക്കുന്ന ഉപദേശം. അതനുസരിച്ച് ജാതിയെ കുത്തിപ്പൊക്കി, ഇന്ത്യയിലെ ഹിന്ദുക്കളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഇന്ത്യയിലെ ഇടതുപാര്‍ട്ടികളും.
ജാതി സെന്‍സസ് എടുക്കണമെന്ന് കോണ്‍ഗ്രസ് അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും അല്ലാത്ത സംസ്ഥാനങ്ങളിലും ബഹളം വെയ്‌ക്കുന്നത് ഹിന്ദുവിന്റെ ഐക്യം തകര്‍ക്കാന്‍ തന്നെയാണ്. കാരണം മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ തങ്ങളുടെ പോക്കറ്റില്‍ കിടക്കുന്നുണ്ടെന്ന് രാഹുലിനും സോണിയയ്‌ക്കും അറിയാം. ഇനി ജയിക്കാന്‍ വേണ്ടത് കുറച്ചധികം ഹിന്ദു വോട്ടുകളാണ്.
ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അവരുടെ രണ്ട് രഹസ്യ അജണ്ടകള്‍ കൃത്യമായി നടന്നു. ഒന്ന് മുസ്ലിങ്ങളുടെ ഒരു വോട്ടുപോലും ബിജെപിയ്‌ക്ക് ലഭിക്കരുതെന്ന ശാഠ്യത്തോടെ മോദിയെയും ബിജെപിയെയും മുസ്ലിംവിരുദ്ധ പാര്‍ട്ടിയാണെന്ന് മുസ്ലിങ്ങളുടെ വീട് വീടാന്തരം കയറി കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടികളും ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന് കോടികളുടെ ഫണ്ടുവാങ്ങുന്ന ചില എന്‍ജിഒകളും കച്ചകെട്ടി പ്രചാരണം അഴിച്ചുവിട്ടിരുന്നു. അതുപോലെ ജാതി സംവരണത്തിന്റെ പേര് പറഞ്ഞ് ചെറിയൊരു വിഭാഗം ഹിന്ദുക്കളെയും ബിജെപിയ്‌ക്ക് എതിരായി തിരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ശ്രമിച്ചിരുന്നു. പക്ഷെ മോദിയുടെയും ബിജെപിയുടെയും ജനപ്രീതിയും അഴിമതിയുടെ കറ പുരളാത്ത ഭരണവും കാരണം പൂര്‍ണ്ണമായും അവരുടെ പദ്ധതി വിജയത്തിലെത്തിയില്ല. ഇപ്പോള്‍ വീണ്ടും ഇന്ത്യയില്‍ ജാതിക്കലാപം അഴിച്ചുവിടാനാണ് രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, ഇടത് പാര്‍ട്ടികള്‍, ലാലുപ്രസാദ് യാദവ്, ശരദ് പവാര്‍ തുടങ്ങിയ ഇന്ത്യാ മുന്നണി നേതാക്കള്‍ പദ്ധതിയിടുന്നത്.ബംഗ്ലാദേശ് പോലെ ഇന്ത്യയെ ജാതിക്കലാപത്തിലൂടെ കലാപഭൂമിയാക്കാന്‍ കഴിയുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: