തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള നടൻ സിദ്ദിഖിന്റെ രാജി അർഹിക്കുന്നതെന്ന് യുവ നടി രേവതി സമ്പത്ത്. മലയാള സിനിമയിലെ കൊടും ക്രിമിനലാണ് സിദ്ദിഖ്. രാജി മാത്രം പോരാ, അയാളെ സിനിമ ഇൻഡസ്ട്രിയിൽ നിന്നു തന്നെ വിലക്കണം. തന്നെപോലെ പലരെയും നിലത്തിട്ട് ചവിട്ടി ഉണ്ടാക്കിയ പദവികളാണ് അവയെല്ലാം. ഈ രാജിയും ഒരു തന്ത്രമാണെന്നും രേവതി പ്രതികരിച്ചു.
സിദ്ദിഖ് മാത്രമല്ല, റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഫോൺ വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ട്. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നും രേവതി സമ്പത്ത് ആരോപിക്കുന്നത്. സിദ്ദിഖിനെതിരെ കേസ് നൽകുന്നത് ആലോചിച്ച ശേഷം മാത്രമായിരിക്കുമെന്നും നീതി ലഭിക്കുമെന്ന് സർക്കാറിൽ നിന്ന് ഉറപ്പ് ലഭിക്കണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഉറപ്പ് ലഭിച്ചാൽ പോലീസിൽ പരതി നൽകി നിയമനടപടികളുമായി മുന്നോട്ട് പോകും. ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ ഒറ്റപ്പെട്ടു പോകരുത്, പിന്തുണ വേണം. സിദ്ദിഖിനെതിരെ തെളിവുകൾ കയ്യിലുണ്ട്. കേസുമായി മുന്നോട്ട് പോയാൽ കരിയറിൽ തലവേദനയാകും എന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു.
സംവിധായകൻ രാജേഷ് ടച്ച്റിവറിന് എതിരായ ആരോപണത്തിലും രേവതി ഉറച്ചു നിന്നു. ചവിട്ടി പുറത്താക്കേണ്ട ആളാണ് രാജേഷെന്നും സെറ്റിലുടനീളം സ്ത്രീ വിരുദ്ധ സമീപനമാണ് അദ്ദേഹത്തിന്റേതെന്നും രേവതി പറഞ്ഞു. ഓഡീഷൻ എടുത്ത് ടാലന്റ് കണ്ട് ക്യാരക്ടറുമായി മാച്ച് ചെയ്താലും അടുത്ത സ്റ്റെപ്പായി പറയുന്നത് അഡ്ജസ്റ്റ്മെന്റാണെന്നും ആ രീതിയിൽ തന്റെ മനസ്സ് മടുത്തതാണെന്നും രേവതി കൂട്ടിചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: