World

പണവും , സ്വർണ്ണവും , പെൺകുട്ടികളെയും നൽകണം : ബംഗ്ലാദേശിൽ ഹിന്ദുക്കൾ നേരിടുന്നത് ഭീഷണികളും , ക്രൂരതകളും

Published by

ധാക്ക : ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ജീവിതം ദുസഹമാകുന്നതായി റിപ്പോർട്ട് . തീവ്ര ഇസ്ലാമിസ്റ്റുകൾ ഇവരെ ഭീഷണിപ്പെടുത്തി പണവും ,സ്വർണ്ണവും തട്ടിയെടുക്കുകയാണ് . മത്സ്യകൃഷി ചെയ്യുന്ന യുവാവിനോട് മൂന്ന് ലക്ഷം രൂപയാണ് ഇസ്ലാമിസ്റ്റുകൾ ആവശ്യപ്പെട്ടത് . നൽകിയില്ലെങ്കിൽ മക്കളെ തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു ഭീഷണി.

ബംഗ്ലാദേശിൽ തങ്ങൾക്ക് ഭാവിയില്ലെന്നും ഭൂമിയും വസ്തുവകകളും വിറ്റ് ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഇവരിൽ പലരും പറയുന്നത്. പണവും സ്വർണ്ണവും പെൺകുട്ടികളെയും തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെടുന്നവരിമുണ്ട്. പല ഹിന്ദു പെൺകുട്ടികളും ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയായിട്ടുണ്ടെന്നും എന്നാൽ അവർക്ക് തങ്ങളുടെ ദുരനുഭവം പങ്കുവെക്കാൻ കഴിയുന്നില്ലെന്നും പീഡനം നേരിടുന്ന ഹിന്ദുക്കൾ പറഞ്ഞു.

പുതിയ സർക്കാരിൽ തങ്ങൾക്ക് വിശ്വാസമില്ല . ഹിന്ദുക്കൾക്ക് ഇപ്പോൾ ബംഗ്ലാദേശിൽ ജോലി ലഭിക്കില്ല . സർക്കാർ പ്രതിനിധികൾ തങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സൈന്യത്തിന്റെയോ പോലീസിന്റെയോ ഒരാളെ പോലും കാണാനില്ലെന്നും ഹിന്ദുക്കൾ പറയുന്നു . പല പോലീസ് സ്റ്റേഷനുകളും സൈന്യത്തിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ വീടുകൾ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അവിടങ്ങളിൽ കയറി കൊള്ളയടിക്കുകയാണെന്നും ഇന്ത്യയിൽ നിന്നെത്തി ഇവിടെ ജോലി ചെയ്യുന്ന യുവാവ് പറയുന്നു. മഹാരാഷ്‌ട്രയിലെ ഒരു കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞ് ധാക്കയിൽ ജോലി ചെയ്യുകയാണ് യുവാവ് . ഇയാളുടെ കുടുംബത്തോട് ബംഗ്ലാദേശ് വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഇസ്ലാമിക് ഗ്രൂപ്പിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തി വിളിച്ചയാൾ ഫോണിലൂടെ അഞ്ച് ലക്ഷം ടാക്ക ആവശ്യപ്പെട്ടു. മറ്റ് ഹിന്ദുക്കൾക്കും ഇത്തരം ഭീഷണി ഫോൺ കോളുകൾ വരുന്നുണ്ടെന്നും യുവാവ് പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by