മലപ്പുറം: കരിപ്പൂൂർ വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവെന്ന തീരുമാനം മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക പിന്മാറ്റം.ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയർത്തിയത്.
പ്രതിസന്ധിയിലായ ടാക്സി ഡ്രൈവർമാർ അന്നു മുതൽ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിനു മുന്നിൽ ഡ്രൈവർമാരും ടാക്സി ഉടമസ്ഥരും നിരവധി സമരങ്ങൾ നടത്തി. നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങളും സംഘർഷവും വിമാനത്താവളത്തിൽ നടന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയർപോർട്ട് അതോറിറ്റി തീരുമാനിച്ചത്. ടാക്സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകൾ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: