തിരുവനന്തപുരം: നഗരത്തില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്.തിരുവനന്തപുരം, കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണം.ഇവിടങ്ങളിലായി 32 പേരെയാണ് തെരുവുനായ കടിച്ചത്.
പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേര്‍ ചികിത്സ തേടി. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്.
പോത്തീസിന് സമീപമാണ് നിരവധി പേരെ നായ കടിച്ചത്. ഈ നായ തന്നെയാണ് പലയിടത്തും ആളുകളെ കടിച്ചതെന്നാണ് വിവരം. നായയ്‌ക്കായി തിരുവനന്തപുരം നഗരത്തില്‍ രണ്ട് ഡോഗ് സ്‌ക്യാഡുകളാണ് തെരച്ചില്‍ നടത്തുന്നത്. കടിച്ച നായക്ക് പേവിഷബാധ ഉണ്ടോ എന്നാണ് സംശയം. ചികിത്സ തേടിയവര്‍ക്കെല്ലാം പേവിഷ വാക്‌സിന്‍ നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
















