ന്യൂദല്‍ഹി: രാജ്യത്ത് ഈയിടെ നടന്ന പല ട്രെയിനപകടങ്ങള്‍ക്കു പിന്നിലും അട്ടിമറിയാണോ എന്ന് സംശയം. വെള്ളിയാഴ്ച ഫറൂഖാബാദ് എക്സ് പ്രസ് തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
BIG BREAKING NEWS 🚨 Farrukhabad Express now narrowly escapes major accident after coming in contact with a wooden log placed on the railway track.
Loco pilot applied emergency brakes and brought the train to a halt.
After that, the railway workers removed the wooden log and… pic.twitter.com/OQdIJYcJsq
— Times Algebra (@TimesAlgebraIND) August 24, 2024
ഫറൂഖാബാദ് എക്സ് പ്രസ് ഓടുന്ന ട്രാക്കില്‍ വലിയ തടിക്കഷണമാണ് കൊണ്ടിട്ടിരിക്കുന്നത്. എക്സ്പ്രസ് ട്രെയിനിനെ പാളം തെറ്റിക്കാന്‍ ശേഷിയുള്ളതായിരുന്നു ആ വലിയ തടിക്കഷണം. പക്ഷെ ഭാഗ്യത്തിന് ഈ തടിക്കഷണം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നു. അതോടെ അദ്ദേഹം ട്രെയിന്‍ നിര്‍ത്തിയതിനാല്‍ ഫറൂഖാബാദ് എക്സ്പ്രസ് പാളം തെറ്റിയില്ല.
കഴിഞ്ഞ ആഴ്ചയിലും ഇതുപോലെ മറ്റൊരു റെയില്‍പാളത്തില്‍ നിന്നും വലിയൊരു അലൂമിനിയം കമ്പി പിടിച്ചെടുത്തിരുന്നു. ഇതും ട്രെയിനിനെ പാളം തെറ്റിക്കാന്‍ സാധ്യതയുള്ള ഒന്നായിരുന്നു.
















