മാലദ്വീപ്: ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുന്ന ഭാരത താരങ്ങളായി ഹരീഷ് മുത്തുവും കിഷോര്‍ കുമാറും. ഇരു താരങ്ങളുടെയും മുന്നേറ്റത്തിലൂടെ ഏഷ്യന്‍ ഗെയിംസ് 2026ലേക്കുള്ള യോഗ്യതയും നേടിയെടുക്കാനായി.
മാലദ്വീപിലെ തുലുസ്ധൂ വില്‍ നടക്കുന്ന മത്സരങ്ങളില്‍ നാല് വിഭാഗങ്ങളിലായി എട്ട് ഭാരത താരങ്ങളാണ് മത്സരിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ഹരീഷ് ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ജോയി സട്രിയാവനും ജപ്പാന്റെ കായിസേയ് അഡാച്ചിക്കും പിന്നില്‍ മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. നേരത്തെ ഹീറ്റ്സില്‍ താരം രണ്ടാമത്തെതിയാണ് ക്വാര്‍ട്ടറില്‍ കടന്നത്.
അണ്ടര്‍-18 വിഭാഗത്തില്‍ മത്സരിച്ച കിഷോര്‍ കുമാര്‍ ഹീറ്റ്സില്‍ ഒന്നാം സ്ഥാനക്കാരാനായാണ് ക്വാര്‍ട്ടറിന് അര്‍ഹത നേടിത്. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയുടെ ജോണ്‍ കാനും മാലദ്വീപിന്റെ സയ്യിദ് സലാഹുദ്ദീനുമായി മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: