തൃശൂര്‍: ശക്തന്റെ തട്ടകത്തില്‍ ഇക്കുറി പുലികളിറങ്ങും. പുലിക്കളി നടത്താന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. കോര്‍പ്പറേഷന്‍ ധനസഹായവും പുലിക്കളിസംഘങ്ങള്‍ക്ക് നല്‍കും.
ആറു സംഘങ്ങളാണ് ഇരുവരെ രജിസ്റ്റര്‍ ചെയ്തത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. സെപ്റ്റംബര്‍ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: