ടെക്സാസ്: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയില് ചെലവ് കുറയ്ക്കലിന്റെ ഭാഗമായുള്ള കൂട്ടപിരിച്ചുവിടലിനും കൊഴിഞ്ഞുപോകലിനും ഇടയില്‍ ഇന്ത്യക്കാരിയായ വൈസ് പ്രസിഡണ്ട് ശ്രീല വെങ്കിട്ടരാമന് പടിയിറങ്ങി. ആഗോള കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയില് ഫിനാന്‍സ് ആന്‍ഡ് ബിസിനസ് ഓപ്പറേഷന്‍സിന്റെ ചുമതലക്കാരിയായിരുന്നു അവര്‍. ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തിച്ചു വന്ന ശ്രീല കമ്പനിയുടെ രണ്ടു വനിതാ വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളുമായിരുന്നു. തളര്‍ന്നു പോകുന്നവര്‍ക്കുള്ളതല്ല തീര്‍ച്ചയായും ഇത്തരമൊരു ജോലിയെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ശ്രീല അഭിപ്രായപ്പെട്ടു.തന്റെ കാലത്ത് കമ്പനി 7000 മില്യന്‍ ഡോളര്‍ മൂല്യം കൈവരിച്ചതില്‍ അഭിമാനിക്കുന്നു.കരിയറിലെ ബ്രേക്ക് കുടുംബത്തോടൊപ്പം ചെലവിടാനാണ് തീരുമാനമെന്നും ശ്രീല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: