കാസര്‍കോട്: സ്കോഡയുടെ പുതിയ എസ്.യു.വിക്ക് ‘കൈലാഖ്’ എന്ന പേരു നിര്‍ദേശിച്ച കാസര്‍കോട് സ്വദേശി മുഹമ്മദ് സിയാദിനെ തേടി വമ്പന്‍ സമ്മാനമെത്തും. ഈ മോഡലിലുള്ള ആദ്യ കാര്‍. ഉദുമ കോളിക്കുന്ന് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനായ പാണലം സ്വദേശി മുഹമ്മദ് സിയാദ് (24) ആണ് സ്കോഡ ഓട്ടോ ഇന്ത്യ പുറത്തിറക്കിയ എസ് യു വി പുതിയ മോഡലിന് ‘കൈലാഖ്’ എന്ന പേരു നിര്‍ദേശിച്ചത് . നെയിം യുവര്‍ എസ് യു വി എന്ന വെബ്സൈറ്റില്‍ പേര് ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പു കണ്ട് വെറുതെ നിര്‍ദ്ദേശിക്കുകയായിരുന്നു മുഹമ്മദ് സിയാദ് . കെ എന്ന അക്ഷരത്തില്‍ തുടങ്ങി ക്യു എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന പേരായിരിക്കണം എന്ന നിര്‍ദ്ദേശം മാത്രമായിരുന്നു സകോഡയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നത്. അയച്ചു കിട്ടിയ രണ്ട് ലക്ഷത്തിലേറെ പേരുകളില്‍ നിന്ന് കൈലാഖ് എന്ന പേര് കമ്പനി സ്വീകരിക്കുകയായിരുന്നു. ‘കൈലാഖ്’ എന്ന വാക്ക് സംസ്കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്നും ക്രിസ്റ്റല്‍ എന്നാണ് അര്‍ത്ഥമെന്നും സ്കോഡ അധികൃതര്‍ പറയുമ്പോഴാണ് മുഹമ്മദ് സിയാദ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: