കൊല്‍ക്കത്ത: ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നിന്ന് കപില്‍ സിബല്‍ പിന്മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.
‘ഈ കേസില്‍ നിന്ന് പിന്മാറാന് അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ബംഗാളിലെ ജനങ്ങളുടെ വികാരമാണ്,’ ചൗധരി പറഞ്ഞു. ബംഗാളിലെ സാധാരണക്കാരുടെ രോഷം കണക്കിലെടുത്ത് കുറ്റവാളികളെ സംരക്ഷിക്കാതിരുന്നാല് നന്നായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.
‘ആളുകള്‍ നിങ്ങളെ സോഷ്യല്‍ മീഡിയയില്‍ പേരുകള്‍ വിളിക്കുന്നത് കാണുമ്പോള്‍ എനിക്ക് വിഷമം തോന്നുന്നു, പ്രത്യേകിച്ചും താങ്കള്‍ ഒരിക്കല്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ മന്ത്രിയായിരുന്നതിനാല്‍. അതും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയായിരുന്നു, ചെറുകിട മന്ത്രിയായിരുന്നില്ല. ഇതെല്ലാം മനസ്സില്‍ വച്ചുകൊണ്ട് ഈ കേസില്‍ നിന്ന് പിന്മാറണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.’ അദ്ദേഹം പറഞ്ഞു.
ഹീനമായ കുറ്റകൃത്യം തടയുന്നതില്‍ വേണ്ടത്ര നടപടിയെടുക്കാത്തതിനും തുടര്‍ന്നുള്ള അന്വേഷണത്തിലെ പിഴവുകള്‍ക്കും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോടതിയുടെ വിമര്‍ശനത്തിന് വിധേയമാണ്.
ബംഗാള്‍ മുഖ്യമന്ത്രി ഇരയുടെ കുടുംബത്തെ കാണുകയും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ശ്രമിക്കുകയും ചെയ്തുവെന്ന് ചൗധരി കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വേണ്ടി 21 പേരുള്ള പ്രതിനിധി സംഘത്തില്‍ കപില്‍ സിബലും അംഗമാണ്.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കപില്‍ സിബലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാല്‍ കലുക്ഷിതമാണ്. കേവലം ഫീസ് ലഭിക്കാന്‍ മാതമാണ് അദ്ദേഹം പലപ്പോഴും രാജ്യതാല്പര്യങ്ങള് ക്ക് വിരുദ്ധമായ കേസുകള്‍ വാദിക്കുന്നത്. നേരത്തെ അയോധ്യകേസില്‍ രാമക്ഷേത്രം പണിയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ വാദിച്ചു.
മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ക്കെതിരെ, യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് വേണ്ടിയും ഇദ്ദേഹം വാദിച്ചു. വന്‍തുകയാണ് കപില്‍ സിബല്‍ ഈ കേസില്‍ ചാര്‍ജ്ജ് ചെയ്തിരുന്നത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെയും സുപ്രീംകോടതിയില്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. ഇപ്പോഴിതാ അതിക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് വേണ്ടിയല്ല, തെറ്റുകള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന കൊടും കുറ്റവാളികളെ രക്ഷിയ്ക്കാന്‍ ഈ കേസ് ദുര്ബ്ബലമപ്പെടുത്തുകയാണ് കപില്‍ സിബല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: