കാസര്‍കോഡ്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ സഞ്ചാരികള്‍ കടന്നുപോകുന്ന നടപ്പാതയ്‌ക്ക് സമീപമുള്ള പുല്‍മേട്ടില്‍ കാട്ടാനക്കൂട്ടം. മാനിമല മുകളിലേക്കുള്ള ട്രക്കിംഗ് നിര്‍ത്തി വച്ചു. എല്ലാ ദിവസവും രാവിലെ വനം വകുപ്പിന് കീഴിലുള്ള ജീവനക്കാര്‍ വഴിയില്‍ കാട്ടാനയില്ലെന്ന് ഉറപ്പു വരുത്താറുണ്ട്.
എന്നാല്‍ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് കാട്ടാനക്കൂട്ടത്തെ കണ്ടത്. വലിയ തോതില്‍ കോടമഞ്ഞും ആയതോടെ അപകട ഭീഷണി മുന്നില്‍ കണ്ട് വനം വകുപ്പ് അധികൃതര്‍ നിയന്ത്രണമേര്‍പ്പെടുത്തുകയായിരുന്നു.
















