കൊച്ചി: തൊടുപുഴയില്‍ ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുട്ടിയുടെ അമ്മയുടെ ലിവ് ഇന്‍ പാര്‍ട്ണര്‍ കൂടിയായ പ്രതി സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന് തള്ളിയത്.
2019 മാര്‍ച്ച് 27 ന് രാത്രി സംഭവം നടന്നെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രതി കുട്ടിയെ ക്രൂരമായി മര്‍ദിച്ചുവെന്നും കുട്ടിയെ ചവിട്ടുകയും ഉയര്‍ത്തിയ ശേഷം നിലത്തിട്ട് ഇടിക്കുകയും തുടര്‍ന്ന് ഡംബെല്‍ കൊണ്ട് തലയില്‍ ഇടിക്കുകയും സാരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി പിന്നീട് കോലഞ്ചേരിയിലെ എംഒസി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയും 2019 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. ആദ്യം കൂട്ടുപ്രതിയായിരുന്ന കുട്ടിയുടെ മാതാവ് പിന്നീട് മാപ്പു സാക്ഷിയായി.
ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിചാരണക്കോടതി ജഡ്ജിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞ് കേസ് രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ ആവശ്യപ്പെട്ട് പ്രതി ബോധപൂര്‍വം വിചാരണ വൈകിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിക്ക് മുമ്പ് 21 വര്‍ഷം തടവും പോക്സോ കേസില്‍ 3,81,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: