World

117 വയസ് ; ലോകമുത്തശ്ശി മരിയ ബ്രാന്യാസ് മൊറേറ അന്തരിച്ചു

Published by

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്നറിയപ്പെട്ടിരുന്ന മരിയ ബ്രാന്യാസ് മൊറേറ അന്തരിച്ചു. 117 വർഷവും 168 ദിവസവും ജീവിച്ചിരുന്ന മരിയ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു . മൂന്ന് വർഷം മുമ്പ്, കൊറോണ പകർച്ചവ്യാധിയെ പോലും അതിജീവിച്ച് ഈ ലോകമുത്തശ്ശി വാർത്തകളിൽ ഇടം നേടിയിരുന്നു.

1907 മാർച്ച് 4 ന് അമേരിക്കയിൽ ജനിച്ച മരിയ ബ്രാന്യാസ് പിന്നീട് കുടുംബത്തോടൊപ്പം സ്പെയിനിലേക്ക് താമസം മാറി.രണ്ട് ലോകമഹായുദ്ധങ്ങൾക്ക് സാക്ഷിയായി. ചെറുപ്പം മുതലേ ആരോഗ്യകരമായ ജീവിതശൈലിയാണ് മരിയ സ്വീകരിച്ചത്.

മരിയയുടെ മരണശേഷം ജപ്പാനിലെ ടോമിക ഇറ്റുക്ക (116 വയസ്സ്) ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി. മലകയറ്റക്കാരി എന്ന നിലയിലും ടോമിക ഇടുക പ്രശസ്തയാണ്. ടോമിക ഇറ്റുക മൗണ്ട് ഒണ്ടേക്കിൽ രണ്ടുതവണ കയറിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by