കോട്ടയം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലായി പുതിയതായി 2325 അധ്യാപക, അനധ്യാപക തസ്തിക നിര്‍ണ്ണയം നടത്തിയതുവഴി ശമ്പള ഇനിത്തില്‍ 8.87 കോടി രൂപ കൂടി പ്രതിമാസം കണ്ടെത്തേണ്ട സ്ഥതിയിലായി സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മേഖലയില്‍ 513 സ്കൂളുകളിലായി 957 തസ്തികകളും എയ്ഡഡ് മേഖലയില്‍ 699 സ്കൂളുകളിലായി 1368 തസ്തികളും അധികമായി അനുവദിക്കുന്നത്.
ഒരോ അധ്യയന വര്‍ഷവും പുനര്‍വിന്യാസവും അധിക നിയമനവും നടത്തുന്നതിന് ആറാം പ്രവര്‍ത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ച് ജൂലൈ 15ന് മുന്‍പേ തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയാക്കണമെന്നാണ് ചട്ടം. കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളുകള്‍ നടത്തേണ്ട അധിക നിയമനങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
തസ്തികകള്‍ക്ക് 2021 ഒക്ടോബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്. ഇതിന്റെ അധിക ബാധ്യതയും സര്‍ക്കാരിന് വന്നുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: