ഇന്ന് നിങ്ങൾ കന്യാകുമാരി വിവേകാനന്ദ പാറയിൽ കാണുന്ന സ്വാമി വിവേകാനന്ദന്റെ രമ്യ സ്മാരകം അവിടെ ഉയരാൻ ഉണ്ടായ കാരണം അറിയണം.
ഒരു മഹാനായ മനുഷ്യൻ ഇന്ത്യ മുഴുവൻ യാത്ര ചെയ്തു ഒരുപാട് പേരെ വിവേകാനന്ദ മഹത്വത്തെ പറഞ്ഞു മനസിലാക്കി, അവരെ എല്ലാം വിവേകാനന്ദ വാണികൾ കൊണ്ട് ഉദ്ബുദ്ധരാക്കി പണിതുയർത്തിയത് ആണ് ഇന്ന് നമ്മൾ കന്യാകുമാരിയിൽ കാണുന്ന വിവേകാനന്ദ സ്മാരകം.
Crowd funding എന്ന പരിപാടി ഒക്കെ MBA ക്കാർ പുസ്തകത്തിൽ പഠിക്കുന്നതിന് ഒക്കെ മുന്നേ അതു നടപ്പിലാക്കി കാണിച്ചു കൊണ്ടു സംഘാടക മികവിന്റെ ഒരു പുതിയ അധ്യായം തന്നെ അദ്ദേഹം ലോകത്തിനായി തുറന്ന് വച്ചു.
ഇന്ത്യൻ പാർലമെന്റിലെ പ്രധാനമന്ത്രി അടക്കമുള്ള അന്നത്തെ 300 ൽ അധികം MP മാരെ നേരിൽ കണ്ടു സഹായം ചോദിച്ചു. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു മുഖ്യമന്ത്രിമാരെ ഉൾപ്പെടെ ഉള്ള ആയിരക്കണക്കിന് പൗര പ്രമുഖരെ കണ്ടു സ്വാമി വിവേകാനന്ദന്റെ സ്മാരകത്തിന്റെ ആവശ്യകത അറിയിച്ചു. വിവിധ സാമൂഹ്യ സംഘടനകൾ, മത സാമുദായിക സംഘടനകൾ തുടങ്ങി യോഗികൾ, ആശ്രമങ്ങൾ തുടങ്ങിയവ സന്ദർശിച്ചു സഹായം സ്വീകരിച്ചു. എന്തിന് സാധാരണക്കാരായ കൃഷിക്കാരുടെ കുടുംബങ്ങളിൽ പോയി താമസിച്ചു അവരോടു അവരുടെ സമർപ്പണം ആയി ഒരു രൂപ വച്ചു ആയിരകകണക്കിന് സാധാരണക്കാരായ ഭാരതീയ ജനതയെ കണ്ടു സമർപ്പണം ചെയ്യിച്ചു കൊണ്ടു അവരുടെ ഉള്ളിൽ മഹത്തായ വിവേകാനന്ദ സന്ദേശം നൽകാൻ കൂടി അദ്ദേഹത്തിനു സാധിച്ചു. അങ്ങനെ വിവേകാനന്ദ സ്മാരകം ഉയർത്തുക മാത്രമല്ല ഇന്ത്യ മുഴുവൻ യാത്ര ചെയ്തു വിവേകാനന്ദ സ്വാമികളുടെ വാണികൾ കൊണ്ടു മുഴുവൻ ഭാരതീയ ജനതയെ ആത്മീയ അവബോധം ഉള്ളവരാക്കി മാറ്റുക കൂടിയാണ് ആ മഹാനായ മനുഷ്യൻ ചെയ്‌ത്തത്.
1963 ൽ വിവേകാനന്ദന്റെ ജന്മശതാബ്ദിക്ക് അന്നത്തെ Rss സർ സംഘചാലക് ആയിരുന്ന ഗുരുജി ഗോൾവൾക്കരുടെ അനുഗ്രഹ ആശിസ്സുകളോടെയും നിതാന്ത മാർഗ്ഗനിര്ദേശത്തിലൂടെയും തുടങ്ങിയ മഹദ് ദൗത്യം പര്യയവസാനിക്കുന്നത് 1970 സെപ്റ്റംബർ 2 നു ആണ്.. അന്നേ ദിവസം ഇന്ത്യൻ രാഷ്‌ട്രപതി വി വി ഗിരി ഇന്ന് നിങ്ങൾ കാണുന്ന കന്യാകുമാരിയിലെ വിവേകാനന്ദ സ്‌മാരകം രാഷ്‌ട്രത്തിനു സമർപ്പിച്ചു.
മഹാനായ അദ്ദേഹം ആരെന്നല്ലേ ??
RSS പ്രചാരകൻ ആയ ഏകനാഥ റാണടെ ആണ് ആ സംഘാടകൻ.. 1926 ൽ RSS സ്ഥാപകൻ ആയ ഡോ. ഹെഡ്ഗേവാറിന്റെ ശിക്ഷണത്തിൽ വളർന്ന അദ്ദേഹം LLB എടുത്തു വക്കീലായി പിന്നീട് RSS ന്റെ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആയി, പിന്നെ RSS ന്റെ സർ കാര്യവഹ് ( Gen Sec) ആയി.
ആ സമയത്താണ് സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങളെ കുറിച്ച് പുസ്തകം രചിക്കുകയും വിവേകാനന്ദ സ്വാമികളുടെ സന്ദേശം എന്നും ഭാരതീയർക്ക് ദിശാബോധം നൽകുവാൻ എന്നും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും ചെയ്‌തത്.. 1962 ൽ ഇക്കാര്യം അന്നത്തെ Rss തലവൻ ആയിരുന്ന ഗുരുജി ഗോൾവൾക്കറെ അറിയിച്ചപ്പോൾ ഇരുകൈകളും ചേർത്തു വച്ചു അദ്ദേഹം ഏക്നാഥ്ജിയെ അനുഗ്രഹിച്ചു ആശീർവദിച്ചു മർഗ്ഗ നിർദേശങ്ങൾ നൽകി. അദ്ദേഹത്തെ Rss ന്റെ ചുമതലകളിൽ നിന്നും സ്വതന്ത്രമാക്കി കൊടുത്തു. പിന്നീട് ഏക്നാഥ്ജി ശ്രീരാമ നിർദേശം ലഭിച്ച ആഞ്ജനെയാനായി മാറി ലക്ഷ്യപൂർത്തി എത്തും വരെ തന്നെ സ്വയം വിവേകാനന്ദ പാദത്തിൽ സമർപ്പിക്കുകയായിരുന്നു.. തൊട്ടടുത്ത 2 വർഷത്തിനുള്ളിൽ കന്യാകുമാരിയിൽ തന്നെ വിവേകാനന്ദ കേന്ദ്രവും അദ്ദേഹം തന്നെ പണി കഴിപ്പിച്ചു… അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തത് നിങ്ങൾക്ക് അവിടെ കാണാം.
പറഞ്ഞു വന്നത് ഇത്രയുമാണ്. RSS ന്റെ സംഘടനാ പാടവം രാജ്യം ദർശിച്ച അനേകം അവസരങ്ങളിൽ ഒന്നിനെ കുറിച്ച് മാത്രമാണ് ഇവിടെ പറഞ്ഞത്. അന്ന് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാരും ഇന്ത്യയിലെ എല്ലാ സംസ്ഥാന സർക്കാരുകളും വിവേകാനന്ദ സ്മാരകം നിർമിക്കാൻ വിശ്വാസത്തോടെ പണം നൽകിയത് RSS സ്വയംസേവകൻ ആയ ഏക്നാഥ്ജിയുടെ കൈകളിൽ ആണ് എന്നോർക്കണം. അത് കൊണ്ട് ആ തല ഉയർത്തി പിടിച്ചു വിവേകാനന്ദ പാറയിൽ നിൽക്കുന്ന വിവേകാനന്ദ സ്മാരക മന്ദിരത്തിൽ നോക്കി രാഷ്‌ട്രീയ സ്വയം സേവകസംഘത്തിന്റെ പ്രവർത്തകർ “നമസ്തേ സദാ വത്സലെ മാതൃഭൂമേ” എന്നൊരല്പം ഉറക്കെ നെഞ്ചു വിരിച്ചു അഭിമാനത്തോടെ പാടും.
(അന്നത്തെ കോണ്ഗ്രസ്സ് സർക്കാരും മുഴുവൻ സംസ്ഥാന സർക്കാരുകളും അന്ന് വിവേകാനന്ദ സ്മാരകം പണിയാൻ ഏക്നാഥ്ജിക്ക് സഹായം നൽകിയപ്പോൾ ഒരു സംസ്‌ഥാനം മാത്രം ഒരു സഹായവും നൽകിയില്ല എന്നു മാത്രമല്ല സ്വാമി വിവേകാനന്ദനെ അധിക്ഷേപിച്ചു ഏക്നാഥ്ജിയെ ഇറക്കി വിട്ടു. പിൽക്കാലത്ത് ഏക്നാഥ്ജിയുടെ സംഘടന ഇന്ന് ഇന്ത്യ ഭരിക്കുമ്പോൾ അന്ന് വിവേകാനന്ദനെ അപമാനിച്ച ആ മുഖ്യമന്ത്രിയുടെ ആശയ സംഹിതയെ ഇന്ത്യൻ ജനത കാർക്കിച്ചു തുപ്പി മൂലക്ക് ഒതുക്കി എന്നത് കാലത്തിന്റെ പകരം ചോദിക്കൽ ആയി വേണമെങ്കിൽ കണക്കാക്കാം.
അന്ന് സ്വാമി വിവേകാനന്ദനെ അപമാനിച്ചു കൊണ്ട് , സ്മാരകം പണിയാൻ 10 പൈസ തരില്ല എന്നു പറഞ്ഞ ആ മുഖ്യമന്ത്രി ഉണ്ടായിരുന്നു. മറ്റാരുമല്ല, അന്നത്തെ കേരള മുഖ്യമന്ത്രി സഖാവ് ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് എന്ന EMS ആണ്. )
പ്രതികരിക്കാൻ ഇവിടെ എഴുതുക: