Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് പുനരധിവാസത്തുക: സര്‍ക്കാര്‍ പറയുന്നത് പെരുപ്പിച്ച കണക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2024, 07:49 am IST
in Kerala

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി ചെലവാക്കാന്‍ സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് ആക്ഷേപം. പുനരധിവാസത്തിന് വേണ്ടിവരുന്നതായി സര്‍ക്കാര്‍ പറയുന്ന തുക യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കണക്കുകള്‍ നിരത്തി വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലും വിശകലനങ്ങള്‍ ആരംഭിച്ചു.

729 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഓരോ കുടുംബത്തിനും ഒരുകോടി രൂപ വീതം നല്കിയാലും 729 കോടി മതിയെന്ന് സമൂഹ മാധ്യമങ്ങള്‍. അടിയന്തര പുനരധിവാസത്തിന് 2000 കോടി വേണമന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ മൊത്തത്തിലുള്ള അതിജീവന പാക്കേജായി അതിന്റെ നാലിരട്ടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വസ്തു വാങ്ങി വീട് വയ്‌ക്കുക, വീട്ടുപകരണങ്ങള്‍, വരുമാനമാര്‍ഗം ഒരുക്കല്‍ തുടങ്ങിയവയാണ് അടിയന്തര ആവശ്യങ്ങള്‍. ക്ഷീര മേഖലയില്‍ 68.13 ലക്ഷത്തിന്റ നഷ്ടമെന്നാണ് സര്‍ക്കാര്‍ കണക്ക്. 2.5 കോടി രൂപയുടെ നഷ്ടമാണ് മൃഗ സംരക്ഷണ മേഖലയില്‍ ഉണ്ടായത്. ഇത് രണ്ടുംകൂടി മൂന്നുകോടിയില്‍ താഴെയാണ്. അങ്ങനെ നോക്കിയാല്‍ തന്നെ കൃഷി നാശത്തിന്റെയും കന്നുകാലികളുടെ നാശത്തിന്റെയും നഷ്ടപരിഹാരം തുടങ്ങിയവയ്‌ക്ക് എല്ലാം കൂടി ഒരു കുടുംബത്തിന് ഒരുകോടിയിലധികം മതിയാകുമെന്നാണ് ചര്‍ച്ച.

സര്‍ക്കാര്‍ പറയുന്നതു പോലെ ടൗണ്‍ഷിപ്പ് ഒരുക്കുകയാണെങ്കില്‍പ്പോലും 2000 കോടി എന്തിനാണെന്നാണ് സാമ്പത്തിക വിദഗ്ധരും ചോദിക്കുന്നത്. ഇപ്പോള്‍ത്തന്നെ നിരവധി സംഘടനകളും വ്യക്തികളും ഭൂമിയും വീടും നല്കാമെന്ന് വാഗ്ദാനം നല്കിയിട്ടുണ്ട്. ഇതുവരെ പുറത്തുവന്ന കണക്കനുസരിച്ച് തന്നെ വീടുകള്‍ ആയിരത്തോട് അടുക്കുന്നു. അപ്പോള്‍ വീട് നിര്‍മാണ ചെലവ് സര്‍ക്കാരിന്റെ ചുമലിലില്ല. ടൗണ്‍ഷിപ്പിന് ആവശ്യമായ ഭൂമി നല്കാമെന്ന് ചില വ്യക്തികളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

വീട്ടുപകരണങ്ങള്‍ വാഗ്ദാനം ചെയ്തവരുമുണ്ട്. 197.5 കോടി രൂപ ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിട്ടുമുണ്ട്. റോഡും പാലവും കുടിവെള്ളവും വൈദ്യുതിയും ഒരുക്കുക മാത്രമാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ചെലവ്. അതിന് 2000 കോടിയെന്തിന് എന്നാണ് സാമ്പത്തിക വിദഗ്ധരും ചോദിക്കുന്നത്.

സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് പ്രാഥമിക നിഗമനത്തില്‍ 1200 കോടിയുടെ നഷ്ടമെന്നാണ്. 1055 വീടുകള്‍ വാസയോഗ്യമല്ലാതായി. 231 പേര്‍ മരിച്ചു. 128 പേരെ കാണാതായി. നാല് പാലം, 209 കടകള്‍, 100 മറ്റ് കെട്ടിടങ്ങള്‍, 1.5 കിലോമീറ്റര്‍ റോഡ്, 626 ഹെക്ടര്‍ കൃഷിഭൂമി എന്നിവ നഷ്ടമായി എന്നാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇവയുടെ പുനര്‍ നിര്‍മാണ കണക്ക് നോക്കിയാലും സര്‍ക്കാരിന്റെ മുന്നിലുള്ള സഹായ വാഗ്ദാനങ്ങള്‍ മാത്രം മതിയാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: WayanadRehabilitationWayanad rehabilitation costExaggerated figureKerala Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

Kerala

പിഎം ശ്രീ: ഭരണകക്ഷിയില്‍ കലഹം, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.