തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് പുലികളി നടത്തണോ എന്നത് തൃശൂര്‍ കോര്‍പ്പറേഷനാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി എം.ബി. രാജേഷ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വിപുലമായി നടത്തേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം
കോര്‍പ്പറേഷന്‍ പുലികളി നടത്താന്‍ തീരുമാനമെടുത്താല്‍ മുന്‍വര്‍ഷങ്ങളില്‍ ഫണ്ട് നല്‍കിയതുപോലെ ഇത്തവണയും നല്‍കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടത്തേണ്ടതില്ലെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ പ്രതിഷേധവുമായി പുലികളി സംഘാടകസമിതി രംഗത്തെത്തിയിരുന്നു.ഇതിനകം തന്നെ ലക്ഷക്കണക്കിന് രൂപ തയാറെടുപ്പുകള്‍ക്കായി ചെലവായെന്നും വലയി നഷ്ടം വരുമെന്നുമാണ് പുലികളി സംഘാടകസമിതിയുടെ വാദം. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: