ന്യൂദൽഹി: അമർനാഥിന്റെ പുണ്യസ്ഥലത്തേക്കുള്ള തീർത്ഥാടനം വിജയകരമായി പൂർത്തിയാക്കിയെന്നും റെക്കോഡ് സംഖ്യ 5.12 ലക്ഷത്തിലധികം തീർത്ഥാടകർ സന്ദർശിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ദക്ഷിണ കാശ്മീർ ഹിമാലയത്തിൽ 3,880 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ജൂൺ 29 ന് ആരംഭിച്ച് ഓഗസ്റ്റ് 19 ന് അവസാനിച്ചു.
“ശ്രീ അമർനാഥ്ജിയുടെ വിശുദ്ധ തീർത്ഥാടനം വിജയകരമായി പൂർത്തിയാക്കി. ഈ വർഷം, വിശുദ്ധ തീർത്ഥാടനം 52 ദിവസം നീണ്ടുനിന്നു, റെക്കോർഡ് സംഖ്യ 5.12 ലക്ഷത്തിലധികം തീർത്ഥാടകർ ബാബയെ സന്ദർശിച്ചു, ഇത് കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്, ”-ഷാ ഹിന്ദിയിൽ ‘എക്സ്’ ൽ എഴുതി.
തീർത്ഥാടനം വിജയകരമാക്കിയതിന് എല്ലാ സുരക്ഷാ ഉദ്യോഗസ്ഥർ, ശ്രീ അമർനാഥ്ജി ദേവാലയ ബോർഡ്, ജമ്മു കശ്മീർ ഭരണകൂടം, സന്നദ്ധ സംഘടനകൾ എന്നിവരെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു. തീർഥാടകരുടെ തീർത്ഥാടനം സുരക്ഷിതവും സുഗമവുമാക്കുന്നതിൽ നിങ്ങൾ എല്ലാവരും അതുല്യമായ സംഭാവനയാണ് നൽകിയതെന്ന് പറഞ്ഞു. എല്ലാവർക്കും ബാബയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ. ജയ് ബാബ ബർഫാനി എന്നും അദ്ദേഹം ആശംസിച്ചു.
അമർനാഥ് തീർഥാടകർ ജമ്മു കാശ്മീരിലെ ബൽതാൽ, പഹൽഗാം എന്നീ രണ്ട് വഴികളിലൂടെയാണ് യാത്ര ചെയ്യുന്നത്. കഴിഞ്ഞ വർഷം 4.5 ലക്ഷത്തിലധികം ഭക്തർ ഗുഹാക്ഷേത്രം സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക