Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

2047ല്‍ 55ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയായി മാറുക എന്നത് ഇന്ത്യയുടെ അതിമോഹമാണെങ്കിലും കൈവരിക്കാവുന്ന ലക്ഷ്യമെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥന്‍

2047ല്‍ 55ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയായി മാറുക എന്നത് ഇന്ത്യയുടെ അതിമോഹമാണെങ്കിലും കൈവരിക്കാനാകുന്ന ലക്ഷ്യമാണെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥന്‍. ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യന്‍ ആണ് ഈ പ്രതികരണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2024, 09:56 pm IST
in Business

ന്യൂദല്‍ഹി: 2047ല്‍ 55ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയായി മാറുക എന്നത് ഇന്ത്യയുടെ അതിമോഹമാണെങ്കിലും കൈവരിക്കാനാകുന്ന ലക്ഷ്യമാണെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥന്‍. ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യന്‍ ആണ് ഈ പ്രതികരണം നടത്തിയത്.

വര്‍ഷം തോറും എട്ട് ശതമാനം വെച്ച് ജിഡിപി വളര്‍ച്ച നേടാനായാല്‍ ഈ ലക്ഷ്യവും ഇന്ത്യയ്‌ക്ക് കൈവരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ജനസംഖ്യയില്‍ തൊഴിലെടുക്കാവുന്ന യുവാക്കളുടെ എണ്ണം കൂടുതലായതിനാലും ഇത് കൈവരിക്കാനാവും. അതുപോലെ സാമ്പത്തിക വളര്‍ച്ച കൂട്ടാന്‍ സഹായിക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ബിസിനസുകാരെയും ജനങ്ങളെയും സഹായിക്കുന്ന രീതിയുള്ള പുത്തന്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കല്‍, തൊഴില്‍ സംരംഭങ്ങള്‍ വികസിപ്പക്കല്‍ തുടങ്ങി മികച്ച സാമ്പത്തിക നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്നതിനാല്‍ എട്ട് ശതമാനമെന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകും. -കൃഷ്ണമൂര്‍ത്തി വി സുബ്രഹ്മണ്യന്‍ വിശദീകരിച്ചു.

ലോകബാങ്കിന്റെ കണക്കെടുത്താല്‍ 2014 മുതല്‍ (മോദി ആദ്യമായി പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നത് 2014ലാണ്.) ഇന്ത്യയില്‍ വ്യവസായസംരഭകത്വത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. മികവാര്‍ന്ന വ്യവസായ സംരംഭകത്വ സംവിധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാം സ്ഥാനത്താണിപ്പോള്‍. – കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ കണക്കുകള്‍ നിരത്തുന്നു.

ഇന്ത്യന്‍ സമ്പദ്ഘടനയുടെ ഔപചാരികസംവിധാനം അതിവേഗം വളരുകയാണ്. അത് ഇന്ത്യയുടെ മൊത്തം സമ്പദ്ഘടനയുടെ മൂന്നില്‍ രണ്ടെങ്കിലും വരും. അതായത് ഇന്ത്യയുടെ അനൗപചാരിക ബിസിനസ് മേഖല തീരെ ശുഷ്കമാണെന്നര്‍ത്ഥം. അനൗപചാരിക മേഖലയിലെ ഉല്‍പാദനം ഔപചാരിക രംഗത്തെ ഉല്‍പാദനത്തേക്കാള്‍ വളരെ കുറവുമാണ് ഇന്ത്യയുടെ ഉല്‍പാദനമേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകാന്‍ ഈ ഔപചാരിക സമ്പദ്ഘടനയുടെ വളര്‍ച്ച സഹായിക്കും – അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസിന്റെ ആളോഹരി വരുമാനത്തിന്റെ നാലിലൊന്ന് എന്ന നില കൈവരിക്കാന്‍ പോലും ഇന്ത്യ ഇനി 75 വര്‍ഷങ്ങളെങ്കിലും എടുക്കുമെന്ന ലോകബാങ്കിന്റെ വിലയിരുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. “ഇന്ത്യയിലെ മധ്യവര്‍ഗ്ഗ വരുമാനം അതിവിപുലമാണ്. ഒരു രാജ്യം അതിന്റെ ജിഡിപി രണ്ടിരട്ടിയോ, മൂന്നിരട്ടിയോ നാലിരട്ടിയോ ആയി വര്‍ധിപ്പിച്ചാല്‍ ആ രാജ്യം മധ്യവര്‍ഗ്ഗ വരുമാനത്തിന്റെ കെണിയില്‍ വീഴും. ഈ മധ്യവര്‍ഗ്ഗവരുമാനക്കെണിയില്‍ നിന്നും രാജ്യത്തെ സമ്പന്നതയിലേക്ക് ഉയര്‍ത്താല്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ് മാര്‍ഗ്ഗം. പക്ഷെ എല്ലാക്കാലത്തും വ്യവസായങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജകം നല്‍കി ഉല്‍പാദനം കൂട്ടാന്‍ സാധിക്കില്ല.”- കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ പറയുന്നു.

 

 

 

Tags: MiddleIncometrapEconomic Growth’GDPEconomyIMFKrishnamurthy V SubramnianIndianeconomyWorldBank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തിക രംഗത്ത് കുതിച്ചുയർന്ന് ഭാരതം; ആഗോള GDPയിലേക്കുള്ള സംഭാവനയിൽ രണ്ടാമത്; നേട്ടം അമേരിക്കയെ പിന്തള്ളി

India

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ഘടന ഇന്ത്യ തന്നെ; ‍‍ട്രംപിന്റെ 50 ശതമാനം തീരുവയില്‍ തകരാതെ ഇന്ത്യ; 7.4 ശതമാനം വളര്‍ച്ച നേടും

News

ഭാരതവും യൂറോപ്യൻ യൂണിയനും ‘കരാറുകളുടെ മാതാവയ’ കരാറിൽ ഒപ്പുവെച്ചു; മാറാത്തത് പലതും ഇനിയും മാറും

India

ഇന്ത്യയിലെ ബാങ്കുകള്‍ കുതിയ്‌ക്കുന്നു;കാരണം ജിഎസ് ടി ഇളവിനെ തുടര്‍ന്നുള്ള ബിസിനസ് മുന്നേറ്റമെന്ന് സ്റ്റാന്‍ഡേഡ് ആന്‍റ് പുവേഴ്സ്

India

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ ഭദ്രമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.