ന്യൂദല്‍ഹി: ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബംഗാളിലെ ആര്‍ജി കര് ആശുപത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്നും ഉത്തരം പറയാതെ ഒഴിഞ്ഞുമാറി രാഹുല്‍ഗാന്ധി. ഈ വിഷയത്തെക്കുറിച്ച് ചോദിച്ച് തന്റെ ശ്രദ്ധ തെറ്റിക്കാന്‍ നോക്കേണ്ട എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇതോടെ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോളുകള്‍ നിറയുകയാണ്.
ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ കൂട്ടബലാത്സംഗത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഒഴിഞ്ഞു മാറുന്ന രാഹുല്‍ ഗാന്ധി:
-Journalist : SC is hearing Kolkata rape case
-Rahul Gandhi : Don't distract me, I'm here for a more important workThis guy was first to reach Hathras claiming he's fighting for women and here he's calling the #KolkataHorror case an unimportant topic. pic.twitter.com/TB1uNFtStb
— Mr Sinha (@MrSinha_) August 20, 2024
മാധ്യമപ്രവര്ത്തകന്: കൊല്‍ക്കത്തയിലെ ബലാത്സംഗക്കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുകയാണ്. ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?
രാഹുല്‍ ഗാന്ധി: ഞാന്‍ ഇതിനേക്കാള്‍ പ്രധാനപ്പെട്ട വിഷയത്തിന്റെ പേരിലാണ് ഇവിടെ എത്തിയത്. ഇക്കാര്യത്തില്‍ എന്റെ ശ്രദ്ധ തിരിക്കാന്‍ നോക്കേണ്ട.
ആര്‍ജി കര് ആശുപത്രിയിലെ അതിക്രൂരമായ കൂട്ടബലാത്സംഗക്കേസില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയ രാഹുല്‍ ഗാന്ധി എല്ലാ സ്ത്രീകളേയും അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന കൂട്ടബലാത്സംഗക്കേസില്‍ ആദ്യം ഓടിയെത്തിയ നേതാവാണ് രാഹുല്‍ ഗാന്ധി. അതിനേക്കാളെല്ലാം ക്രൂരമായ കൂട്ടബലാത്സംഗം നടന്ന ആര്‍ജി കര് ആശുപത്രിയിലെ കേസ് അത്ര ഗൗരവമുള്ളതല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയുടെ ഈ ഇരട്ടമുഖമാണ് വിമര്‍ശിക്കപ്പെടുന്നത്.
ഉന്നാവ്, ഹത്രാസ് തുടങ്ങി ഉത്തര്‍പ്രദേശ് തുടങ്ങി ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ കൂട്ടബലാത്സംഗങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി അറ്റന്‍ഡ് ചെയ്യൂ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് ഉയര്‍ന്ന പരിഹാസം. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീപീഡനങ്ങള്‍ നടന്നാല്‍ മാത്രമേ രാഹുല്‍ ഗാന്ധി അവിടെ എത്തിച്ചേരൂ എന്നും സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോള്‍ ഉയര്‍ന്നു.
കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആര്‍ജി കര് ആശുപത്രിയിലെ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതിരോധത്തിലാണ്. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ കൊടും ക്രിമിനലായ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് മമത ബാനര്‍ജി. പക്ഷെ ബംഗാളിലാകെ ഉയരുന്ന ഡോക്ടര്‍മാരുടെ സമരത്തില്‍ ഏതാണ്ട് പ്രതിച്ഛായ നഷ്ടപ്പെട്ട നിലയിലാണ് മമത ബാനര്‍ജി. ഇതിനിടെയാണ് നിര്‍ഭയ കൂട്ടബലാത്സംഗക്കേസിനേക്കാള്‍ ക്രൂരമായ ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ കൂട്ടബലാത്സംഗത്തിനെതിരെ ഒരക്ഷരം മിണ്ടാതെ രാഹുല്‍ ഗാന്ധി ഒഴിഞ്ഞുമാറിയത്. തനിക്ക് മറ്റ് സുപ്രധാനകാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഈ ബലാത്സംഗക്കേസ് കാട്ടി ശ്രദ്ധതിരിക്കാന്‍ നോക്കേണ്ടെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യാമുന്നണിയില്‍ സഖ്യകക്ഷിയായ തൃണമൂലിനെതിരെ രാഹുല്‍ ഗാന്ധി പാലിക്കുന്ന മൗനവും ചര്‍ച്ചാവിഷയമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: