ചെന്നൈ: കര്‍ണ്ണാടക സംഗീതത്തില്‍ ഏറെ പരിചയസമ്പന്നരായ ശ്രോതാക്കളുടെ സദസ്സിനെ ഞെട്ടിച്ച് സുരേഷ് ഗോപിയുടെ കര്‍ണ്ണാടക സംഗീത പ്രകടനം. വടക്കുന്നാഥന്‍ എന്ന സിനിമയില്‍ യേശുദാസ് ഒരു മിനിറ്റിലധികം നേരമാണ് ബ്രെത്ലെസായി ഗംഗേ എന്ന് വിളിക്കുന്നത്. അന്ന് സാധാരണക്കാര്‍ക്ക് പാടാന്‍ പ്രയാസമായിരുന്നു രവീന്ദ്രന്‍ മാഷുടെ ഗംഗേ എന്ന വിളി. ഗാനമേളാ വേദിയിലെ ഗായകരെ വെല്ലുവിളിക്കുന്നതായിരുന്നു ഈ ഗംഗേ…വിളി.ബാലമുരളീ കൃഷ്ണ നാദ മഹോത്സവവേദിയില്‍ പ്രസംഗിക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.
സുരേഷ് ഗോപിയുടെ കൃഷ്ണം…എന്ന ബ്രെത് ലെസ് പെര്‍ഫോമന്‍സ് കാണാം…:
സംഗീത പഠനമോ,
പ്രാക്ടീസോ ഒന്നുമില്ലാതെ ചെന്നൈയിൽ ഒരു പരിപാടിയ്‌ക്ക് പറന്നിറങ്ങി"പ്രണതോസ്മി " എന്ന ഗാനത്തിലെചില വരികളും സ്വരങ്ങളും ഒരു പ്രാർത്ഥനയായി ചൊല്ലുമ്പോൾഅതിലെ "കൃഷ്ണം" എടുത്ത എടുപ്പ് കേട്ട് അത്ഭുതത്തോടെ കയ്യടിച്ച് സദസ്സിലെ സംഗീതജ്ഞർ!
ഇത്രയും Breath control.. !!?
Amazing pic.twitter.com/EdPxQWiFkU— Ramji.K kaliyamparambil (@ramjyram) August 21, 2024
യേശുദാസിന് പഴയതു പോലെ ശ്വാസം പിടിക്കാന്‍ പറ്റുന്നില്ലെന്ന് ചില മാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ അതിനെ വെല്ലുവിളിച്ചാണ് സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷ് ഗംഗേ എന്ന ഗാനം സൃഷ്ടിച്ചതെന്ന് ആ ഗാനത്തിന്റെ പിറവിയെക്കുറിച്ച് രവീന്ദ്രന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രവീന്ദ്രന്‍ മാഷിനെയും യേശുദാസിനെയും വെല്ലുവിളിക്കുകയായിരുന്നു നടനും കേന്ദ്രമന്ത്രിയുമായി സുരേഷ് ഗോപി. കര്‍ണ്ണാടകസംഗീതകാരന്മാരും സംഗീതത്തെ അടുത്തറിയുന്നവരും നിറഞ്ഞ സദസ്സിലായിരുന്നു സുരേഷ് ഗോപിയുടെ ഈ ബ്രെത് ലസ് പ്രകടനം. കൃഷ്ണം എന്ന പദം സുദീര്‍ഘമായാണ് സുരേഷ് ഗോപി ബ്രെത് ലെസ് ആയി പാടിയത്.
അതിന് തൊട്ടുപിന്നാലെ സുരേഷ് ഗോപി കര്‍ണ്ണാടകസംഗീതത്തില്‍ സ്വരങ്ങളും പാടി. ഏറെ നേരം അദ്ദേഹം സപ്തസ്വരങ്ങള്‍ സ്ഥാനം തെറ്റാതെ പാടിത്തകര്‍ത്തപ്പോള്‍ പിന്നെ സദസ്സിന് സുദീര്‍ഘമായി കയ്യടിക്കാതെ വേറെ വഴിയില്ലെന്നായി. ഒരു പ്രസംഗവേദിയില്‍ സുരേഷ് ഗോപി നടത്തിയ ഈ പ്രകടനം സംഗീത ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: