- വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdac.in ല്‍
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി-നോണ്‍ കോമ്പാറ്റന്റ്-സെപ്തംബര്‍ 2, സ്പോര്‍ട്സ് -ആഗസ്റ്റ് 29
- യോഗ്യത-അഗ്നിവീര്‍ വായു നോണ്‍ കോമ്പാറ്റന്റ്-എസ്എസ്എല്‍സി/തത്തുല്യം; അഗ്നിവീര്‍ വായു-സ്പോര്‍ട്സ്-ശാസ്ത്രവിഷയങ്ങളില്‍ പ്ലസ്ടു (50% മാര്‍ക്കില്‍ കുറയരുത്) പ്രായപരിധി 21 വയസ്സ്.
- സ്പോര്‍ട്സ് വിഭാഗത്തില്‍ 20 ഡിസിപ്ലിനുകളിലെ കായിതതാരങ്ങള്ക്കാണ് അവസരം.
- നോണ്‍ കോമ്പാറ്റന്റ് വിഭാഗത്തില്‍ ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സ്ട്രീമുകളിലാണ് നിയമനം.
ഭാരതീയ വായുസേനയില്‍ അഗ്നിവീര്‍ വായു നോണ്കോമ്പാറ്റന്റ്, അഗ്നിവീര്‍ വായു (സ്പോര്‍ട്സ്) (ഇന്റേക്ക് 01/2025) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://agnipathvayu.cdc.in ല്‍ ലഭിക്കും. നാല് വര്‍ഷത്തേക്കാണ് നിയമനം.
അഗ്നിവീര്‍ വായു നോണ്‍ കോമ്പാറ്റന്റ്: വിശദവിവരങ്ങളടങ്ങിയ ഇന്‍ഫര്‍മേഷന്‍ ബ്രോഷ്യറും അപേക്ഷാ ഫോറവും വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. പ്രായപരിധി 21 വയസ്സ്.
യോഗ്യത- മെട്രിക്കുലേഷന്‍/എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഉയരം 152 സെ.മീറ്ററില്‍ കുറയരുത്. നെഞ്ചളവില്‍ 5 സെ.മീറ്റര്‍ വികാസശേഷിയുണ്ടായിരിക്കണം. ഉയരത്തിനും പ്രായത്തിനും അനുസൃതമായി ഭാരമുണ്ടാകണം. 2004 ജനുവരി 2 നും
2007 ജൂലൈ 2 നും മധ്യേ ജനിച്ചവരാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല.
ഹോസ്പിറ്റാലിറ്റി, ഹൗസ് കീപ്പിങ് സട്രീമുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരം, കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ് അടക്കം 78 എയര്‍ഫോഴ്സ് ഓഫീസുകളിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന ഓഫീസുകളുടെ മേല്‍വിലാസം വിജ്ഞാപനത്തിലുണ്ട്. ഏതെങ്കിലുമൊരു ഓഫീസിലേക്ക് മാത്രം അപേക്ഷ നല്കിയാല് മതി. കേരളത്തില്‍ ഹോസ്പിറ്റാലിറ്റി സ്ട്രീമിലേക്ക് ഹെഡ് ക്വാട്ടര്‍ സതേണ്‍ എയര്‍കമാന്‍ഡ് യൂണിറ്റ്, ആക്കുളം, തിരുവനന്തപുരം-695011, എയര്‍ഫോഴ്സ് സ്റ്റേഷന്, ശംഖുമുഖം ബീച്ച്, തിരുവനന്തപുരം-695007 എന്നീ വിലാസങ്ങളില്‍ അപേക്ഷ സെപ്തംബര്‍ 2 നകം സമര്‍പ്പിക്കാവുന്നതാണ്.
രണ്ട് സ്ട്രീമുകളിലേക്കും പൊതുവായി നടത്തുന്ന എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റ്, സ്ട്രീം സ്വൂട്ടബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒന്നാം വര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം 33,000 രൂപ, മൂന്നാം വര്‍ഷം 36500 രൂപ, നാലാം വര്‍ഷം 40000 രൂപ എന്നിങ്ങനെയാണ് ശമ്പളം. ശമ്പളത്തിന്റെ 30% കോര്‍പ്പസ് ഫണ്ടിലേക്ക് പിടിക്കും. സേവന കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞുവരുമ്പോള്‍ സേവാനിധിയായി 10.04 ലക്ഷം രൂപ ലഭിക്കുന്നതാണ്.
അഗ്നിവീര്‍ വായു (സ്പോര്‍ട്സ്): മികച്ച കായിക താരങ്ങള്‍ക്കാണ് അവസരം. അവിവാഹിതരായ പുരുഷന്മാര്ക്ക് അപേക്ഷിക്കാം. അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോള്‍, ബോക്സിങ്, സൈക്കിള്‍ പോളോ, ക്രിക്കറ്റ്, ഫുട്ബോള്‍, സൈക്ലിങ്, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബോള്‍, ഹോക്കി, ലാന്ടെന്നീസ്, സ്ക്വാഷ്, സ്വിമ്മിംഗ്/ ഡൈവിംഗ്, കബഡി, ഷൂട്ടിംഗ്, ഹോളിബോള്‍, വാട്ടര്‍പോളോ, വെയിറ്റ് ലിഫ്റ്റിംഗ്, റെസ്ലിംഗ്, വുഷു എന്നീ സ്പോര്‍ട്ട്സ് ഡിസിപ്ലിനുകളില്‍ പ്രാഗ്തഭ്യം തെളിയിച്ചിട്ടുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
യോഗ്യത- മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളടക്കം പ്ലസ്ടു/ തത്തുല്യ പരീക്ഷ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിനും 50 ശതമാനം മാര്‍ക്കുണ്ടാകണം. ശാസ്ത്രേതര വിഷയങ്ങളില്‍ പ്ലസ്ടുകാരെയും പരിഗണിക്കും.
മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഓട്ടോമൊബൈല്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍സ്ട്രമെന്റേഷന്‍ ടെക്നോളജി/ ഐടി ബ്രാഞ്ചില്‍ ത്രിവത്സവ എന്‍ജിനിയറിംഗ് ഡിപ്ലോമ മൊത്തം 50 ശതമാനം മാര്‍ക്കോടെ പാസായിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. പത്ത്/പന്ത്രണ്ട് ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കില്‍കുറയാതെ നേടിയിരിക്കണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുള്ളവരാകണം. 2004 ജനുവരി 2നും 2007 ജൂലൈ 2നും മധ്യേ ജനിച്ചവരാകണം. പ്രായപരിധി 21 വയസാണ്.
വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന് നടപടികളും ശമ്പളവുമെല്ലാം വെബ്സൈറ്റില്‍/ വിജ്ഞാപനത്തിലുണ്ട്. ഓണ്‍ലൈനായി ആഗസ്റ്റ് 20 മുതല്‍ 29 വരെ അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: