തിരുവനന്തപുരം : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് വിളിച്ചാല്‍ സഹകരിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.ഇത്ര വലിയ പ്രശ്‌നം ആണെന്ന് സംഘടനകള്‍ തിരിച്ചറിഞ്ഞത് ഇപ്പോഴാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടികള്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രശ്‌നങ്ങളുടെ പരിഹാര മാര്‍ഗവും ഹേമ കമ്മീഷനില്‍ ഉണ്ടല്ലോയെന്ന് സുരേഷ് ഗോപി പറഞ്ഞു.
നാലഞ്ചു മാസം മുമ്പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവര്‍ സെന്റേഴ്‌സ് വന്നിരുന്നു. അതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാവണം. അതിനാണ് ഒരു ഭരണം ഉള്ളത്. തിരുത്തല്‍ താനും നിങ്ങളും സിനിമാപ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്- സുരേഷ് ഗോപി പറഞ്ഞു.
സിനിമ എന്നു പറയുന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്റേത് മാത്രമല്ല. ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയില്‍ പെട്ടതാണ്. മേഖലയിലെ വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും ആ മേഖല നിലനില്‍ക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: