ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിൽ സന്തോഷമുണ്ടെന്നും, തങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയായിരുന്നെന്നും നടി റിമ കല്ലിംഗൽ. റിപ്പോർട്ട് പുറത്ത് വന്നതിനെ പറ്റി പ്രതികരിക്കുകയായിരുന്നു റിമ.
‘ഞങ്ങൾക്കും ഇപ്പോഴാണ് റിപ്പോർട്ട് കിട്ടിയത്. ഞങ്ങൾ നാലു കൊല്ലമായി ചോദിക്കുന്ന റിപ്പോർട്ടാണ്. കൃത്യമായി വായിച്ചതിനു ശേഷം ഞങ്ങൾ ഉറപ്പായും പ്രതികരിക്കും . 255 പേജുള്ള റിപ്പോർട്ട് ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. ആ റിപ്പോർട്ട് വായിക്കും, വായിച്ചതിന് ശേഷം പ്രതികരിക്കും. റിപ്പോർട്ടിൽ കമ്മിഷൻ എന്താണ് നിർദ്ദേശിച്ചിട്ടുള്ളത് എന്ന് ഡബ്ല്യു സി സി നോക്കും. അതിനു ശേഷം ആയിരിക്കും ഭാവിയിലേക്കുള്ള കാര്യങ്ങൾ തീരുമാനിക്കുക . ഒരുപാടുപേരുടെ ഒരുപാടു കൊല്ലത്തെ ചോരയും നീരുമാണ്. ഞങ്ങളുടെ ജീവിതവും കരിയറും കളഞ്ഞിട്ടുള്ള കളിയാണ് ഇത്. ‘ റിമ പറഞ്ഞു.
അതേ സമയം തനിക്ക് അത്തരം ദുരനുഭവങ്ങൾ ഇല്ലെന്നും റിമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: