തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി സ്ഥാപക അംഗം ആവശ്യപ്പെട്ടെന്ന് മുന്‍ സാംസ്‌കാരിക മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ.ബാലന്‍. പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ബാലന്‍ പ്രതികരിച്ചു.
പുറത്ത് വിടാത്ത റിപ്പോർട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ് ഐ ആർ ഇടാനാകില്ല. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്‌ത്തിയിട്ടില്ല. പൂഴ്‌ത്തി വയ്‌ക്കാന്‍ തക്കതായതൊന്നും റിപ്പോര്‍ട്ടിലില്ല. മൊഴിയുടെ ഉള്ളടക്കം മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യക്തിപരമായ പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ആര് ആര്‍ക്കതിരായി മൊഴി നല്‍കിയെന്ന കാര്യം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല. മൊഴികളും രേഖകളും സര്‍ക്കാരിന്റെ പക്കലില്ല. ഇത് പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞാലെ കേസെടുക്കാനാവൂ.
സിനിമാ രംഗത്തെ പ്രവണതകള്‍ മാത്രമാണ് മനസിലാകേണ്ടതെന്നാണ് കമ്മീഷന്‍ അവരോട് ആവശ്യപ്പെട്ടത്. ആരുടെയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കില്ലെന്ന് ഉറപ്പുകൊടുത്തതുകൊണ്ട് നിര്‍ഭയമായി ആളുകള്‍ മൊഴി കൊടുത്തത്. മേഖലയിലെ പൊതുപ്രശ്‌നങ്ങളില്‍ നടപടിയെടുക്കാന്‍ കഴിയുമെന്നും എ.കെ. ബാലന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: