ശിവഗിരി : ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശിവഗിരിയില്‍ ജയന്തി ഘോഷയാത്ര വൈകിട്ട് 5.30ന് മഹാസമാധിയില്‍ നിന്നും നാമസങ്കീര്‍ത്തന ഘോഷയാത്ര തിരിച്ച് ഗുരുദേവന് സ്ഥാപിച്ച മാതൃകപാഠശാലയിലെത്തി (ശിവഗിരി) എസ്.എന്‍.കോളേജ്, നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയില്‍ തിരിച്ചെത്തി പ്രാര്‍ത്ഥനയോടെ സമാപിക്കും.
ഘോഷയാത്രയില്‍ മുന്‍ പതിവ് ഫ്ളോട്ടുകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്. നാടിന്റെ നാനാഭാഗത്ത് നിന്നും എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് ഘോഷയാത്രയില്‍ അണിചേരും. ശിവഗിരി കുന്നുകളിലും പരിസരപ്രദേശങ്ങളിലും ശാന്തി ദീപം തെളിയും ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം മഹാസമാധി എന്നിവിടങ്ങളിലൊക്കെയും ദീപം തെളിക്കും.
ഉയര്‍ത്തുന്നതിനുള്ള ധര്‍മ്മപതാക വാഹന ഘോഷയാത്രയായി ഗുരുദേവന് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നും മഹാസമാധിയില്‍ എത്തിച്ചേര്‍ന്നു. ഘോഷയാത്രക്ക് ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവര്‍ നേതൃത്വം നല്കി. ഗുരുധര്‍മ്മ പ്രചരണസഭയുടേയും യുവജന സഭയുടേയും ഭാരവാഹികളും ഭക്തജനങ്ങളും ഗുരുദേവ പ്രസ്ഥാനങ്ങളും വഴി നീളെ വരവേല്‍പ്പ് നല്കി . മുരുക്കുംപുഴ, ചിറയിന്‍കീഴ്, ആനത്തലവട്ടം, അഞ്ചുതെങ്ങ്, കായിക്കര, വിളബ്ഭാഗം, വെട്ടൂര്‍, മട്ടിന്റെ ജംഗ്ഷന് പിന്നിട്ടായിരുന്നു സമാധിയില്‍ എത്തിച്ചത്. മഹാസമാധിയില്‍ സന്യാസി ശ്രേഷ്ഠര്‍ കൊടിയും കൊടിക്കയറും സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: