ടോക്കിയോ : ജപ്പാനിലെ ടോക്കിയോയിൽ സൂര്യാഘാതമേറ്റ് 53 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോക്കിയോ പ്രാദേശിക സമയം മൂന്ന് മണിയോടെയാണ് ഇവരെ ചികിത്സയ്ക്ക് എത്തിച്ചതെന്ന് തിങ്കളാഴ്ച അഗ്നിശമനസേന അറിയിച്ചു.
അഗ്നിശമന വകുപ്പിന്റെ കണക്കനുസരിച്ച് 13 മുതൽ 93 വരെ പ്രായമുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 80 വയസ്സുള്ള ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.
ജപ്പാനിൽ കഠിനമായ ഉഷ്ണ തരംഗമുള്ള ഈ സാഹചര്യത്തിൽ ഇടയ്ക്കിടെ വെള്ളം കുടിക്കുക, എയർകണ്ടീഷണർ ഉപയോഗിക്കുക തുടങ്ങിയ ചൂടുള്ള കാലാവസ്ഥയ്ക്കിടയിൽ സമഗ്രമായ മുൻകരുതലുകൾ എടുക്കണമെന്ന് അഗ്നിശമനസേന ജനങ്ങളോട് അഭ്യർത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: