Cricket

മുഹമ്മദ് ഷമി രഞ്ജി ട്രോഫിയില്‍ കളിക്കും

രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമെ ഷമി കളിക്കാന്‍ സാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബയ് : ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി കളിക്കളത്തിലേക്ക് മടങ്ങുന്നു. കണങ്കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് തിരികെ വരുന്ന താരം രഞ്ജി ട്രോഫിയില്‍ തന്റെ ആഭ്യന്തര ടീമായ ബംഗാളിനായി കളിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂസിലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന് മുന്നേ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ആണ് രഞ്ജിയില്‍ മൊഹമ്മദ്ഷമി കളിക്കുന്നത്.ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിനെതിരെയും ഒക്ടോബര്‍ 18ന് ബിഹാറിനെതിരെയും നടക്കുന്ന ബംഗാളിന്റെ രഞ്ജി മത്സരങ്ങളില്‍ ഷമി കളിക്കും. ഈ രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മാത്രമെ ഷമി കളിക്കാന്‍ സാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഒക്ടോബര്‍ 19 മുതല്‍ ബെംഗളൂരുവില്‍ ആണ് ആരംഭിക്കുന്നത്. ഏകദിന ലോകകപ്പിന് ശേഷം മൊഹമ്മദ് ഷമി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

 

Recent Posts