കൊല്‍ക്കത്ത: രഞ്ജി സീസണില്‍ തന്റെ പ്രാദേശിക ടീം ബംഗാളിന് വേണ്ടി കളിച്ചുകൊണ്ട് ക്രിക്കറ്റില്‍ പുനപ്രവേശനം നടത്താന്‍ ഭാരത പേസ് ബൗളര്‍ മുഹമ്മദ് ഷമി താല്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വരുന്ന ഒക്ടോബറിലാണ് രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റ് രഞ്ജി മത്സരങ്ങള്‍ക്ക് തുടക്കമാകുക. തീരുമാനം ശരിയാണെങ്കില്‍ അടുത്ത മാസം നാട്ടില്‍ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഷമി കളിച്ചേക്കുമെന്ന ഉഹാപോഹങ്ങള്‍ അസ്ഥാനത്താകുകയാണ്.
ബംഗ്ലാദേശിനെതിരെ സപ്തംബറില്‍ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ ഷമി കളിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നാണ് പരന്നത്. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളോടെ ക്രിക്കറ്റില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. കൊല്‍ക്കത്തയില്‍ യുപിക്കെതിരെയാണ് ബംഗാളിന്റെ ആദ്യ രഞ്ജി മത്സരം. തുടര്‍ന്ന് 18ന് ബിഹാറിനെതിരെ രണ്ടാം മത്സരവും നടക്കും.
ഭാരതത്തിലെത്തുന്ന ന്യൂസിലന്‍ഡിന്റെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് ഒക്ടോബര്‍ 19നാണ്. പരമ്പരയുടെ മൂന്നാം മത്സരത്തോടെ ഷമി അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാന്‍ പ്രാപ്തനായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും നിലവിലെ സാഹചര്യങ്ങളും താരത്തിന്റെ വിശ്രമവും പരിഗണിച്ചാല്‍ നവംബറില്‍ ഭാരതത്തിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തോടെ മാത്രമേ ഷമിക്ക് ഭാരതത്തിനായി പന്തെറിയാനാകുമെന്ന് ഉറപ്പിക്കാനാകൂ.
അതേസമയം ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പോലും ഷമിക്ക് കളിക്കാന്‍ സാധിച്ചേക്കില്ലെന്ന് അറിയിച്ചു. കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഷമി ടീമില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പിലാണ് ഷമി അവസാനമായി കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: