സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വെറും ചടങ്ങുകൾ പോലെയായെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത് കൊണ്ട് കാര്യമില്ലെന്ന് തനിക്ക് അറിയാമെന്നും അതുകൊണ്ട് ഈ നാട്ടുകാരനേ അല്ല എന്ന നിലയിൽ ജീവിക്കുകയാണെന്നും അദ്ദേഹം വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. ‘
അവാർഡിനെ കുറിച്ചൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, ഇതിനെ കുറിച്ചൊക്കെ സംസാരിക്കാൻ പോയാൽ നമ്മളാവും മോശക്കാർ. ശരിക്കും പറഞ്ഞാൽ അതിനെ കുറിച്ച് പറയാൻ ആ കാര്യം എന്നെ ഒട്ടും എക്സൈറ്റ് ചെയ്യുന്നില്ല എന്നതാണ് സത്യം. പതിവ് രീതിയിൽ ഒരു ചടങ്ങ് പോലെ അത് സംഭവിച്ചു. മികച്ച ചിത്രമായത് കാതൽ ആണ്, എനിക്കറിയില്ല എങ്ങനെയാണ് സംഭവിക്കുന്നതെന്ന്’ ബാലചന്ദ്രമേനോൻ പറഞ്ഞു.

‘ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്‌നം നട്ടെല്ല് വളയ്‌ക്കാതെ അഭിപ്രായം പറയാൻ ഒരുത്തനും ഇവിടെ അറിയില്ല എന്നതാണ്. എല്ലാം ഏറാംമൂളികളാണ്. എന്തിലെങ്കിലും അഭിപ്രായം പറയുന്നെങ്കിൽ അതിൽ എന്തെങ്കിലും കണ്ട് കാണും. തമ്പുരാനും ചോതി, അടിയനും ചോതി എന്നും പറഞ്ഞ് കൊറേയെണ്ണം ഇറങ്ങിയിരിക്കുകയാണ് താടിയും വളർത്തി’ അദ്ദേഹം പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തനിക്ക് ഒന്നും പ്രതികരിക്കാൻ ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വിഷയത്തിൽ താൻ ബോധവാനല്ല. പോലീസ് സ്‌റ്റേഷനിലേക്ക് കയറുന്നത് പോലെയാണ് അതിൽ അഭിപ്രായം പറയുന്നത്. വലതുകാൽ വച്ച് കയറിയാലും, ഇടതുകാൽ വച്ച് കയറിയാലും അടിയുറപ്പാണ്; അദ്ദേഹം സരസമായ തന്റെ ശൈലിയിലൂടെ മറുപടി നൽകി.
അഭിപ്രായം പറഞ്ഞാൽ നമ്മൾ നാറും. ചെണ്ടപ്പുറത്ത് കോല് വയ്‌ക്കുന്നിടത്തെല്ലാം വരാറില്ല ഞാൻ. സിനിമ ഉപേക്ഷിച്ചു എന്ന് പലരും പറയും, അതാണ് അവർക്ക് വേണ്ടതും. ചില ആൾക്കാരുടെ ആവശ്യമാണത്. ചിലർക്കൊക്കെ ഉറങ്ങാനുള്ള മരുന്ന് അതാണ്.’ താൻ സിനിമ പൂർണമായും ഉപേക്ഷിച്ചു എന്ന പ്രചാരണങ്ങളോട് അദ്ദേഹം പ്രതികരിച്ചു.
പെട്ടെന്നൊരു സിനിമ ചെയ്‌ത് തെളിയിക്കേണ്ട ആവശ്യം എനിക്കില്ല, ജനങ്ങൾക്ക് എന്നെ നന്നായറിയാം. ഒരു സിനിമ ചെയ്‌താൽ അതവർ ഏറ്റെടുക്കും എന്ന് വിശ്വാസമുണ്ട്. പിന്നെ കിട മത്സരത്തോടും തള്ളിനോടും ഒന്നും താൽപര്യമില്ല. അതുകൊണ്ട് തന്നെ മനസിന് ഇണങ്ങിയ ഒരു സബ്‌ജക്‌ട് വന്നാൽ അത് അപ്പോൾ ചെയ്യും’ ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: