സിയാറ്റിൽ: സിയാറ്റിലിൽ പുതുതായി തുറന്ന ഇന്ത്യൻ കോൺസുലേറ്റിൽ ആദ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സ് മുഖ്യാതിഥിതിയായി. ഇന്ത്യയുടെ വേറിട്ടു നിൽക്കുന്ന മികവിന്റെ ഗുണം ഇന്ത്യക്കാർക്കെന്ന പോലെ ലോകത്തിനും ലഭിക്കുന്നുണ്ടെന്നു ഗേറ്റ്സ് പറഞ്ഞു. സുരക്ഷിത വാക്‌സിനുകളുടെ നിർമാണം തന്നെ ഒരു ഉദാഹരണമാണ്.
രണ്ടായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ ഗേറ്റ്സ് ഇന്ത്യയെ ആഗോള നേതാവെന്നു വിളിച്ചതായി കോൺസലേറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. സാങ്കേതിക രംഗത്തും കൃഷിയിലും ആരോഗ്യ രക്ഷയിലും ഇന്ത്യ നവീന ആശയങ്ങൾ കൊണ്ടുവന്നു.
ഇന്ത്യ ദിന ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് തനിക്കൊരു ബഹുമതിയായെന്നു ഗേറ്റ്സ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.”
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ ടാഗ് ചെയ്ത പോസ്റ്റിനൊപ്പം കോൺസലേറ്റിലെ ആഘോഷത്തിൽ കോൺസൽ ജനറൽ പ്രകാശ് ഗുപ്‌തയും മറ്റു ഉദ്യോഗസ്ഥരുമൊത്തു എടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: