തിരുവനന്തപുരം: പൊതുവേദിയില്‍ സിനിമാ ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. താന്‍ ഭരത്ചന്ദ്രനില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കായിരുന്നു പൊതുവേദിയില്‍ കമ്മീഷണര്‍ സിനിമയിലെ സൂപ്പര്‍ഹിറ്റ് ഡയലോഗിലൂടെ മറുപടി നല്‍കിയത്.
ജനങ്ങള്‍ക്ക് ഭരത് ചന്ദ്രനെയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു.തന്റെ വിമര്‍ശകരോടായിരുന്നു മന്ത്രിയുടെ ഷിറ്റ് പറച്ചില്.
ജനങ്ങള്‍ക്ക് തന്നോടുളള ഇഷ്ടം ഇല്ലാതാക്കാനാണ് ശ്രമമെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ഭരത്ചന്ദ്രനായി മാത്രമല്ല തമിഴ് ചിത്രം ദീനയിലെ ആദികേശവനായും മന്ത്രി മാറി. ഈ ചിത്രത്തിലെ തമിഴ് ഡയലോഗ് കൂടി പറഞ്ഞാണ് മന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
ഐസിഎസ്ഐ കൊച്ചി ചാപ്റ്ററിന്റെ പരിപാടിയിലായിരുന്നു മന്ത്രിയുടെ മാസ് ഡയലോഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: